ആദ്യരാത്രി, കുമ്പാരീസ്, അനുരാഗം സിനിമകളിലൂടെ ശ്രദ്ധേയനായ അശ്വിൻ ജോസ് വിവാഹിതനായി. ഫേബയാണ് വധു. നീണ്ട വർഷത്തെ പ്രണയ സാക്ഷാത്കാരമാണ് അശ്വിന്റെയും ഫേബയുടെയും. വിവാഹ ചിത്രങ്ങൾ അശ്വിൻ സോഷ്യൽ മീഡിയ പേജിൽ പങ്കിട്ടു
2/ 6
'11 വർഷമായി ഞങ്ങൾ കാത്തിരുന്നത് ഈ ഒരു മോമെന്റിനു വേണ്ടിയായിരുന്നു അങ്ങനെ ഒഫീഷ്യലി ഫെബ എന്റെ ഭാര്യയായി, ഞാൻ അവളുടെ ഭർത്താവും' എന്നാണ് ക്യാപ്ഷൻ (തുടർന്ന് വായിക്കുക)
3/ 6
രണ്ട് ദിവസങ്ങൾക്കു മുൻപ്, സോഷ്യൽ മീഡിയ പോസ്റ്റിലൂടെ തന്നെയാണ് വിവാഹം അടുത്ത കാര്യം അശ്വിൻ പോസ്റ്റ് ചെയ്തത്. 'ക്വീൻ' എന്ന സിനിമയിലൂടെയാണ് അശ്വിന്റെ അഭിനയജീവിതത്തിനു തുടക്കം
4/ 6
'നെഞ്ചിനകത്ത് ലാലേട്ടൻ' എന്ന ഗാനരംഗത്തിൽ അശ്വിൻ തന്നെയാണ് അഭിനയിച്ചത്. ഇതും ശ്രദ്ധ നേടിയിരുന്നു
5/ 6
'യഥാർഥത്തിൽ ദൈവത്തിന് കത്ത് എഴുതിയിരുന്ന ഒരാളാണ് എന്റെ ഭാവി വധു. അതുകൊണ്ടുതന്നെ ആ കത്തിന്റെ സ്റ്റൈൽ ഒക്കെ പിടിക്കാൻ അവൾ സഹായിച്ചിട്ടുണ്ട്....
6/ 6
'അവളെ കൊണ്ട് തന്നെയാണ് കത്തുകൾ പലതും എഴുതിപ്പിച്ചത്. കാരണം ഒരു പെൺകുട്ടി എഴുതുന്നത് പോലെ ആവില്ലല്ലോ ഞാൻ അത് എഴുതുന്നത്' എന്നാണ് തന്റെ പ്രണയിനിയെക്കുറിച്ച് അശ്വിൻ മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്