ഉണ്ണി മുകുന്ദൻ നിർമ്മിച്ചു നായകവേഷം ചെയ്ത ചിത്രമാണ് അടുത്തിടെ പുറത്തിറങ്ങിയ 'ഷെഫീക്കിന്റെ സന്തോഷം' (Shefeekkinte Santhosham). ചിത്രത്തിൽ നടൻ ബാലയും (actor Bala) വേഷമിട്ടിരുന്നു. അമീർ എന്ന വേഷം ശ്രദ്ധ നേടുകയും ചെയ്തു. നവാഗതനായ അനൂപ് പന്തളം സംവിധാനം ചെയ്ത സിനിമയാണ്. ചിത്രത്തിന് കുടുംബ പ്രേക്ഷകരുടെ പിന്തുണയുമുണ്ട്. ചിത്രം വിജയിച്ച വേളയിൽ തനിക്കു പ്രതിഫലം കിട്ടിയില്ല എന്ന ആരോപണവുമായി ബാല രംഗത്ത്