നടൻ ബാലയുടെ (Actor Bala) ഏറ്റവും പുതിയ ചിത്രത്തിന് താഴെ കമന്റ് പെരുമഴ. മോഹൻലാലിൻറെ 'ആറാട്ട്' സിനിമ മുതൽ തിയേറ്ററിനു പുറത്തുനിന്നും സിനിമാ റിവ്യൂ പറയുന്നതിലൂടെ ശ്രദ്ധ നേടിയ സന്തോഷ് വർക്കി, ഉണ്ണി മുകുന്ദനുമായുള്ള വാക്കുതർക്കത്തിന്റെ പേരിൽ വാർത്തകളിൽ ഇടം നേടിയ സീക്രെട്ട് ഏജന്റ് എന്ന യൂട്യൂബ് വ്ലോഗർ എന്നിവരാണ് ബാലയുടെ ഏറ്റവും പുതിയ ഫോട്ടോയിൽ ഒപ്പമുള്ളത്
സീക്രെട് ഏജന്റ് - ഉണ്ണി മുകുന്ദൻ ഫോൺ സംഭാഷണത്തിന് മുൻപ്, നടനുമായി ബാലക്ക് തർക്കമുണ്ടായിരുന്നു. 'ഷെഫീക്കിന്റെ സന്തോഷം' എന്ന സിനിമയിൽ പ്രതിഫലം ലഭിച്ചില്ല എന്നായിരുന്നു ബാലയുടെ ആരോപണം. എന്നാൽ വെറുതെ വന്നഭിനയിക്കാം എന്ന് പറഞ്ഞിട്ടും ഒരു തുക നൽകി എന്ന് ഉണ്ണി തെളിവുകൾ നിരത്തി. ഇതാണ് ബാലയുടെ ഫോട്ടോയ്ക്ക് താഴെയുള്ള കമന്റുകളുടെ ഹേതു (തുടർന്ന് വായിക്കുക)