അഭിനയിച്ച സിനിമയ്ക്ക് പ്രതിഫലം നൽകിയില്ല എന്ന് നടൻ ബാല (actor Bala) ആരോപണം ഉയർത്തിയതിന് പിന്നാലെ നടൻ ഉണ്ണി മുകുന്ദൻ (Unni Mukundan) നിർമ്മിക്കുകയും നായക വേഷം ചെയ്യുകയും ചെയ്ത 'ഷെഫീക്കിന്റെ സന്തോഷം' എന്ന ചിത്രം വാർത്തകളിൽ ഇടം നേടിയിരുന്നു. പണം വേണ്ടെന്നു പറഞ്ഞുവന്ന ബാലക്ക് എന്നിട്ടും ഡബ്ബിങ് കഴിഞ്ഞ വേളയിൽ ഉണ്ണിയുടെ നിർമാണ കമ്പനി രണ്ടു ലക്ഷം രൂപ നല്കുകയും ചെയ്തതായി രേഖകൾ ഹാജരാക്കി ഉണ്ണി അറിയിച്ചിരുന്നു
ഈ വിവാദം കെട്ടടങ്ങി തുടങ്ങിയ വേളയിൽ ഉണ്ണിക്കെതിരെ മറ്റൊരു ആരോപണവുമായി ബാല രംഗത്തെത്തി. ജീവനൊടുക്കിയ നിർമാതാവിന്റെ സിനിമയിൽ പറഞ്ഞുറപ്പിച്ച പ്രതിഫലത്തിന്റെ ബാക്കി ഉണ്ണി നിർബന്ധപൂർവം വാങ്ങി എന്നായിരുന്നു ബാല ഈ സിനിമയുടെ പിന്നീടുള്ള ചുമതലകൾ ഏറ്റെടുത്ത വ്യക്തിയുടേത് എന്ന് പറയപ്പെടുന്ന, പേര് വെളിപ്പെടുത്താത്ത ശബ്ദശകലവുമായി ഫേസ്ബുക്കിൽ എത്തിയത് (തുടർന്ന് വായിക്കുക)
ബാക്കി 10 ലക്ഷം രൂപയിൽ നിന്നും ഒരു ഭാഗം ലഭിച്ച ശേഷം മാത്രമേ ഉണ്ണി ഡബ്ബിങ്ങിന് വന്നുള്ളൂ എന്നും ഇതിൽ പറയുന്നു. പക്ഷെ വീഡിയോ പോസ്റ്റ് ചെയ്ത ശേഷം ഇതിന്റെ കമന്റിൽ പലരും ബാലയോട് വിമർശനമുന്നയിച്ചു. ഉണ്ണി പത്രസമ്മേളനം വിളിച്ചു ചേർത്ത് പറഞ്ഞ കാര്യങ്ങൾക്കോ, തെളിവുകൾക്കോ ഇപ്പോഴും ബാലയുടെ പക്കൽ മറുപടിയില്ല