നടൻ ഉണ്ണി മുകുന്ദനും (Unni Mukundan) യൂട്യൂബ് വ്ലോഗറും തമ്മിലെ സംഭാഷണം കഴിഞ്ഞ ദിവസം കേരളം ഒട്ടേറെ ചർച്ച ചെയ്ത വിഷയമാണ്. സിനിമ കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിൽ മറ്റു ഭാഷകളിൽ റിലീസ് ചെയ്യുന്ന ദിവസത്തിന് മുൻപാണ് വ്ലോഗറും ഉണ്ണി മുകുന്ദനും തമ്മിൽ ചൂടേറിയ വാക്കുതർക്കമുണ്ടായത്. സംഭവത്തെ തുടർന്ന് ഉണ്ണി മുകുന്ദൻ ഒരു വിശദീകരണ പോസ്റ്റും നൽകി
ഇതിനു തൊട്ടു മുൻപ് ഉണ്ണി മുകുന്ദനുമായി ബന്ധപ്പെട്ട് വിവാദ വിഷയമായി മാറിയത് നടൻ ബാലയുമായുള്ള ചില സിനിമാ ഇടപാടുകളാണ്. 'ഷെഫീക്കിന്റെ സന്തോഷം' എന്ന ചിത്രത്തിൽ അഭിനയിച്ച് മലയാള സിനിമയിലേക്ക് മടങ്ങിവന്ന ബാല, പ്രതിഫലം ലഭിച്ചില്ല എന്ന തരത്തിൽ സംസാരിച്ചിരുന്നു. എന്നാൽ വ്ലോഗർ- ഉണ്ണി മുകുന്ദൻ വിഷയത്തിൽ ബാലയുടെ പ്രതികരണം ഉണ്ടായിരുന്നോ ഇല്ലയോ? ഏറ്റവും പുതിയ വീഡിയോയിൽ തന്നെക്കുറിച്ച് പ്രചരിച്ച ചില വിഷയങ്ങളിൽ ബാല രൂക്ഷപ്രതികരണം നടത്തുന്നുണ്ട് (തുടർന്ന് വായിക്കുക)