പ്രതിഫല വിഷയത്തെത്തുടർന്ന് നടൻ ബാല (actor Bala) വാർത്തകളിൽ ഇടം നേടിയിരുന്നു. പണം ആവശ്യപ്പെടാതെ അഭിനയിച്ചിട്ടും 'ഷെഫീക്കിന്റെ സന്തോഷം' എന്ന സിനിമയ്ക്കായി രണ്ടു ലക്ഷം രൂപ നൽകിയതായി ഉണ്ണി മുകുന്ദൻ വാർത്താ സമ്മേളനത്തിൽ മറുപടിയായി പറയുകയും ചെയ്തു. ശേഷം ബാലയ്ക്കു നേരെ തുരുതുരെ സൈബർ ആക്രമണവുമുണ്ടായി