കരള്മാറ്റ ശസ്ത്രിയയ്ക്ക് ശേഷം പൂർണ ആരോഗ്യവാനായി തിരിച്ചുവന്നു കൊണ്ടിരിക്കുകയാണ് നടൻ ബാല. മുൻപത്തെ പോലെ തന്റെ കുഞ്ഞ് വലിയ വീഡിയോകളെല്ലാം പങ്കുവച്ച് സോഷ്യൽ മീഡിയയിലും ബാല സജീവമായി കഴിഞ്ഞു. ഇപ്പോഴിതാ ആശൂപത്രി അനുഭവം പങ്കുവച്ച് താരം. ബിഹൈൻഡ് വുഡ്സിനോട് ആയിരുന്നു നടന്റെ പ്രതികരണം.
2/ 6
സുഹൃത്തുക്കൾ ആര് ശത്രുക്കൾ ആര് എന്ന് മനസിലാക്കിയ ദിവസങ്ങൾ ആയിരുന്നു കഴിഞ്ഞ് പോയതെന്നും താരസംഘടനയായ അമ്മയിൽ നിന്നും ആളുകൾ വന്നിരുന്നുവെന്നും ബാല പറഞ്ഞു.
3/ 6
ഉണ്ണിമുകുന്ദനും എനിക്കും വഴക്കുണ്ടായിരുന്നു. അവൻ എന്നെക്കാണാൻ ആശുപത്രിയിൽ ഓടി വന്നു. അതല്ലേ മനുഷ്യത്വം എന്ന് പറയുന്നത്. ലാലേട്ടന് പ്രത്യേകം നന്ദി പറയുന്നു. എല്ലാദിവസവും ബന്ധപ്പെട്ടവരെ വിളിച്ച് കാര്യങ്ങൾ തിരക്കിയിരുന്നു', എന്നും ബാല പറയുന്നു.
4/ 6
അവസ്ഥ മോശമായപ്പോൾ ഡോണറോട് പോലും വരേണ്ടെന്ന് പറഞ്ഞു. അവസ്ഥ മോശമായി എന്നറിപ്പോൾ വിദേശത്ത് ഉള്ളവർ പോലും ഉടനെ എത്തി. ക്രിട്ടക്കലായിരുന്ന സമയത്ത് കുറച്ച് പേർ ഫ്ലൈറ്റ് കയറി വരാൻ നിൽക്കുകയായിരുന്നു.
5/ 6
മുന്നോട്ട് പോകുന്നത് പ്രയാസമാണെന്ന് ഡോക്ടർ ചേട്ടനോടും ചേച്ചിയോടും പറഞ്ഞു. അവർക്ക് എന്ത് തീരുമാനിക്കണമെന്ന് അറിയാത്ത അവസ്ഥ.
6/ 6
ഡോക്ടറോട് എന്റെ ചേച്ചി ചോദിച്ച ഒരു ചോദ്യം മുതൽ കാര്യങ്ങൾ മാറി തുടങ്ങി. 'നിങ്ങളുടെ സഹോദരനാണെങ്കിൽ ഈ അവസ്ഥയിൽ നിങ്ങൾ എന്ത് ചെയ്യു'മെന്ന് ചേച്ചി ചോദിച്ചപ്പോൾ, ഡോക്ടർ പറഞ്ഞു 'മനസമാധാനമായി വിട്ടേക്കുമെന്ന്'.