ഏറ്റവും പുതിയ ചിത്രമായ 'ഷെഫീക്കിന്റെ സന്തോഷം' റിലീസിന് ശേഷം മാധ്യമങ്ങൾക്കു മുൻപിൽ ബാല (Actor Bala). ബാലയും ഭാര്യ എലിസബത്തും ചേർന്നാണ് സിനിമയ്ക്കെത്തിയത്. ഇവർ ഒന്നിച്ചുവന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. സിനിമയേക്കുറിച്ചു മാത്രമല്ല, തന്റെ വ്യക്തി ജീവിതത്തെക്കുറിച്ചും ബാല ഏറെനാളുകൾക്കു ശേഷം ഒരു മാധ്യമത്തോട് സംസാരിച്ചിരുന്നു. മകളെക്കുറിച്ചാണ് പരാമർശമേറെയും
സിനിമ റിലീസ് ദിവസം 'ഫില്മി ബീറ്റിന്' മുന്നിലാണ് ബാല മനസുതുറന്നത്. ഈ പ്രതികരണം പുറത്തുവന്ന ശേഷം അമൃത ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ചില കാര്യങ്ങൾ പറഞ്ഞിട്ടുമുണ്ട്. ബാലയുടെ വാക്കുകളിലേക്ക്: "ഞാനും മനുഷ്യനല്ലേ? എന്റെ മകളെ കാണണമെന്ന് ആഗ്രഹമുണ്ടാവില്ലേ? ഇത്രയും വർഷം എന്നെ പറ്റിച്ചു... ഇപ്പോഴെങ്കിലും തിരിച്ചറിയണം. ഒരാൾ എങ്കിലും എന്നെ തിരിച്ചറിഞ്ഞാൽ എന്റെ വേദന മനസിലാകും (തുടർന്ന് വായിക്കുക)
താൻ 100 ശതമാനവും ചതിക്കപ്പെട്ടു. അതിൽ സംശയമുണ്ടോ എന്നും ബാല. മകൾ അവിടെ ജീവിക്കുന്നതിനാൽ താനൊന്നും പറയുന്നില്ല എന്ന് ബാല. മകളെക്കുറിച്ചുള്ള വിഷയത്തിൽ കൂടുതൽ ഇപ്പോൾ പറയുന്നില്ല എന്നും ബാല. വ്യക്തമായി കാരണം എന്തെന്ന് പറയാതെ, എറണാകുളത്ത് ഏറ്റവും വലിയ തെറ്റ് നടക്കുന്നു. പൊലീസിന് പരാതി നൽകിയെന്നും ബാല പറയുന്നുണ്ട്