'ആദി പൊന്നിന് പിറന്നാൾ ആശംസകൾ' അച്ഛന്റ സമ്മാനം ക്യാമറ; ചിത്രങ്ങൾ പങ്കുവച്ച് ജയസൂര്യ
സിനിമാ മേഖലയിൽ താൽപര്യമുള്ള അദ്വൈതിന് അതിന് ചേർന്നു നിൽക്കുന്ന ഒന്നായാണ് സമ്മാനമായി ക്യാമറ നൽകിയിരിക്കുന്നത്.
News18 | January 16, 2021, 10:42 PM IST
1/ 6
പ്രിയ പുത്രൻ ആദി എന്നു വിളിക്കുന്ന അദ്വൈത് ജയസൂര്യയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് നടൻ ജയസൂര്യ. ഫേസ്ബുക്ക് പോസ്റ്റിലാണ് മകന് പിറന്നാൾ ആശംസകൾ നേർന്ന് ചിത്രങ്ങൾ പങ്കുവച്ചത്. ആദി പൊന്നെന്ന് വിളിച്ചാണ് മകന് താരം ആശംസകൾ നേർന്നിരിക്കുന്നത്.
2/ 6
അൽപം വ്യത്യസ്തമായ എന്നാൽ വളരെ ലളിതമായ ഒരു കേക്കാണ് മകന് വേണ്ടി ഒരുക്കിയത്. ആദി എന്നു പേരെഴുതിയ കേക്കിന്റെ മുകളിൽ ഒരു ക്യാമറയും. സമ്മാനമായി ആദിക്ക് ക്യാമറയും ലഭിച്ചിട്ടുണ്ട്. ആദി ക്യാമറ ആകാംക്ഷയോടെ നോക്കുന്ന ചിത്രങ്ങളും ജയസൂര്യ പങ്കുവച്ചു.
3/ 6
ജയസൂര്യയും ഭാര്യ സരിതയും മകനും മകളും പിറന്നാൾ കേക്കിന് മുന്നിൽ നിൽക്കുന്ന ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്. വളരെ ലളിതമായ രീതിയിലാണ് പിറന്നാൾ ആഘോഷങ്ങൾ നടന്നിരിക്കുന്നത്.
4/ 6
മകൻ അദ്വൈത് പല ജയസൂര്യ ചിത്രങ്ങളിലും താരത്തിന്റെ കുട്ടിക്കാലം അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ ചലച്ചിത്ര നിർമ്മാണത്തിലും അദ്വൈത് പ്രതിഭ തെളിയിച്ചിട്ടുണ്ട്.
5/ 6
സിനിമാ മേഖലയിൽ താൽപര്യമുള്ള അദ്വൈതിന് അതിന് ചേർന്നു നിൽക്കുന്ന ഒന്നായാണ് സമ്മാനമായി ക്യാമറ നൽകിയിരിക്കുന്നത്.