തിരഞ്ഞെടുപ്പിന് മത്സരിക്കുന്ന വേളയിലും അതിനു മുൻപും ശേഷവും ഒട്ടേറെ ആവശ്യങ്ങൾ നിറവേറ്റപ്പെടാനുള്ള ജനതയ്ക്ക് തന്നാൽ കഴിയുന്ന സഹായങ്ങളെല്ലാം ചെയ്തു നൽകിയ വ്യക്തിയാണ് നടൻ കൃഷ്ണകുമാർ. താനൊരു മനുഷ്യസ്നേഹി മാത്രമല്ല, മൃഗസ്നേഹി കൂടിയാണെന്ന് കൃഷ്ണകുമാർ തെളിയിക്കുന്നു. ഏറ്റവും പുതിയ പോസ്റ്റിൽ തനിക്ക് പശുക്കളോടുള്ള കറയറ്റ സ്നേഹം അദ്ദേഹം മനോഹരമായി വിശദീകരിക്കുന്നു. പോസ്റ്റിലെ വാക്കുകളിലേക്ക് കടക്കാം:
മുജ്ജന്മങ്ങളിലെന്നോ ഉണ്ടായ ആ ബന്ധം ഇന്നിപ്പോൾ പൂർവാധികം ദൃഢമായിരിക്കുന്നു. രാഷ്ട്രീയമായ അന്ധത ബാധിച്ച ചിലരൊക്കെ ട്രോളിയേക്കാം, പക്ഷെ ഒന്നുപറയാം; എപ്പോഴെങ്കിലും സൗകര്യം കിട്ടുമ്പോൾ പശുക്കളുടെ അടുത്തൊന്നു ചെന്ന് നിൽക്കുക. അവയുടെ കണ്ണുകളിലേക്കു നോക്കുക. രാഷ്ട്രീയമായ അന്ധത ബാധിച്ചിട്ടില്ലെങ്കിൽ താങ്കൾക്കും ആ നിമിഷങ്ങളിൽ മനസ് നിറയുന്നത് അനുഭവിക്കാനാകും...