സുചിത്രയ്ക്കൊപ്പം ചെറിപ്പൂക്കൾക്കിടയിൽ നിൽക്കുന്ന ജപ്പാനിൽ നിന്നുള്ള ഒരു അതിമനോഹര ചിത്രം താരം കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. ചെറിപൂക്കൾക്ക് കീഴിൽ ജീവിച്ചിരിക്കുന്നത് എന്തൊരു വൈചിത്ര്യമാണ് എന്ന കൊബയാഷി ഇസ്സയുടെ വാക്കുകൾക്കൊപ്പമാണ് ചിത്രം പങ്കുവച്ചത്. ജപ്പാനിലെ ഹിരോഷിമ പാർക്കിൽ നിന്നും പകർത്തിയതാണ് ചിത്രം.