മലയാളികളുടെ പ്രിയ താരമാണ് നസ്രിയ നസിം (Nazriya Nazim). ബാലതാരമായി വന്ന് നായികാ പദവിയിലേക്കുയർന്ന്, ഒരുപിടി മികച്ച വേഷങ്ങളും ഹിറ്റും സമ്മാനിച്ച താരം. വിവാഹ ശേഷം ചെറിയ ഇടവേളയ്ക്കു ശേഷം നസ്രിയ പൂർവാധികം ശക്തിയോടെ തിരികെവരികയും, അന്യ ഭാഷകളിലും വേഷമിടുകയും ചെയ്തു
2/ 6
സാമൂഹ്യ മാധ്യമത്തില്‍ വളരെ സജീവാണ് നസ്രിയയാണ്. നസ്രിയ പങ്കുവയ്ക്കുന്ന ഫോട്ടോകള്‍ ഓണ്‍ലൈനില്‍ ശ്രദ്ധയാകര്‍ഷിക്കാറുമുണ്ട്. മൊറോക്കോയില്‍ ഫഹദിനൊപ്പം യാത്ര പോയപ്പോഴെടുത്ത ഫോട്ടോകളുമായാണ് ഇപ്പോൾ താരം എത്തിയിരിക്കുന്നത്
3/ 6
2023ലെ ആദ്യത്തെ പോസ്റ്റ് എന്ന ക്യാപ്ഷനോടെ മൊറോക്കോയില്‍ നിന്ന് നസ്രിയ ഫഹദിനൊപ്പം എടുത്ത ചിത്രങ്ങളാണ് ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്.
4/ 6
നസ്രിയയുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം തെലുങ്കിലായിരുന്നു. 'അണ്ടേ സുന്ദരാനികി' എന്ന ചിത്രമായിരുന്നു നസ്രിയയുടേതായി പ്രദര്‍ശനത്തിന് എത്തിയത്. വിവേക അത്രയയാണ് ചിത്രം സംവിധാനം ചെയ്തത്. ജൂൺ 10ന് റിലീസ് ചെയ്ത ചിത്രത്തില്‍ നാനിയായിരുന്നു നായകൻ.
5/ 6
രണ്ടാം വരവിൽ നസ്രിയ അഭിനയം മാത്രമല്ല, നിർമാണത്തിലും കൈവച്ചു. മൂന്നു ചിത്രങ്ങളുടെ സഹ നിർമാതാവായ നസ്രിയ വിജയക്കൊടി പാകി. വരത്തൻ, കുമ്പളങ്ങി നൈറ്റ്സ്, സീ യു സൂൺ സിനിമകളിൽ നസ്രിയ നിർമാണ പങ്കാളിയായി
6/ 6
മലയാളത്തില്‍ നസ്രിയ അവസാനമായി നായികയായ ചിത്രം 'ട്രാന്‍സ്' ആണ്. മലയാളത്തില്‍ നസ്രിയ അഭിനയിച്ച അവസാന ചിത്രം. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ചിത്രമായ 'ട്രാന്‍സിൽ' ഫഹദായിരുന്നു നായകനായി എത്തിയത്.