"അച്ഛൻ ഉണക്കമീൻ വിൽക്കുമായിരുന്നതുകൊണ്ട് എനിക്കാ ബിസിനസ്സിനെപ്പറ്റി നല്ല അവഗാഹമുണ്ടായിരുന്നു. എന്നാൽ പിന്നെ മടിച്ചു നിൽക്കുന്നതെന്തിനാ? ഒരു നടനെന്ന നിലയിൽ ഉണക്കമീൻ വിൽക്കുന്നതിൽ തെല്ലും നാണക്കേടില്ല. വിശപ്പിന് നമ്മുടെ തൊഴിൽ എന്താണെന്നറിയില്ല." ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ രോഹൻ പറയുന്നു
സുശാന്ത് സിംഗിന്റെ മരണത്തെ തുടർന്ന് രോഹൻ ഒരു വീഡിയോ അപ്ലോഡ് ചെയ്തിരുന്നു. താൻ മൂന്ന് മാസത്തോളം വിഷാദം നേരിട്ടു. എന്നാൽ മറ്റൊരു സുശാന്ത് ആവാൻ ആഗ്രഹമില്ലായിരുന്നു. ആറുമാസമുള്ള കുഞ്ഞും തൊഴിൽരഹിതയായ ഭാര്യയുമുണ്ട്. ഇടത്തരം കുടുംബത്തിൽ പിറന്ന തനിക്ക് കൂടുതൽ ചിന്തിക്കേണ്ടി വന്നില്ലെന്ന് രോഹൻ വ്യക്തമാക്കുന്നു