ബോളിവുഡ്, തെന്നിന്ത്യൻ സിനിമകളിൽ ഗ്ലാമർ പരിവേഷത്തിലൂടെ ഒരുകാലത്ത് നിറഞ്ഞു നിന്ന നടിയാണ് സന ഖാൻ (Sana Khan). രണ്ടു വർഷം മുൻപ് വിവാഹം കഴിഞ്ഞതോടെ സിനിമയുടെ വെള്ളിവെളിച്ചത്തിൽ നിന്നും സന അപ്രത്യക്ഷയായി. അതിനും മുൻപ് തന്നെ ഇനി ദൈവീക ചിന്തയോടെ ജീവിക്കാനാണ് തീരുമാനം എന്ന് പറഞ്ഞ് താരം മുന്നോട്ടു വന്നിരുന്നു