ഭർത്താവുമായി പിരിഞ്ഞതിൽ പിന്നെ ഡിവോഴ്സ് ഫോട്ടോഷൂട്ട് (Divorce photoshoot) നടത്തി തമിഴ് സീരിയൽ നടി ശാലിനി (actor Shalini) കുറച്ചു ദിവസങ്ങൾ കൊണ്ടുതന്നെ ശ്രദ്ധ നേടിയിരുന്നു. ചുവപ്പു നിറമുള്ള സ്ലിറ്റ് ഗൗൺ ധരിച്ചുള്ള ഫോട്ടോഷൂട്ടിൽ ഭർത്താവുമൊന്നിച്ചുള്ള ചിത്രം വലിച്ചു കീറുകയും, മറ്റൊരെണ്ണം ഹൈ ഹീൽ ചെരുപ്പിനടിയിൽ ഇട്ട് ചവിട്ടി മെതിക്കുകയുമായിരുന്നു ശാലിനി. ചിത്രങ്ങൾക്ക് സമ്മിശ്ര പ്രതികരണം ലഭിച്ചിരുന്നു
കേരളത്തിൽ കുറച്ചു ദിവസങ്ങളായി ശാലിനിയുടെ ഫോട്ടോഷൂട്ട് ട്രോളുകൾക്ക് വിഷയമാണ്. ഇതൊരു ബിസിനസ് ആയി മാറുമോ എന്നുള്ള ചോദ്യം പലർക്കുമുണ്ട്. വിമർശനങ്ങൾ ശാലിനി നേരിട്ടും സ്വീകരിച്ചു കഴിഞ്ഞു എന്നതിന്റെ തെളിവായി അവർ പരസ്യ പ്രതികരണം നടത്തിയിരിക്കുന്നു. തന്റെ ഫോട്ടോഷൂട്ടിനെ കുറിച്ച് ശാലിനി പറയുന്നതെന്തെന്ന് കേൾക്കാം (തുടർന്നു വായിക്കുക)