കണ്ണില്‍ കണ്ണില്‍... എന്ന ഗാനത്തിൽ പാറിപ്പറക്കുന്ന പക്ഷിയെപ്പോലെ വേഷമിട്ട് മഞ്ജു വാര്യർ ആടിത്തകർത്തത് കണ്ട് കയ്യടിച്ച ആരാധകരില്ലേ? തമിഴകത്തു നിന്നും പ്രഭു ദേവ നേരിട്ടെത്തി ചിട്ടപ്പെടുത്തിയ സ്റ്റെപ്പുകളാണ് മഞ്ജു ചുവടുതീർത്ത് മനോഹരമാക്കിയത്. 'ആയിഷ' എന്ന സിനിമയിലാണ് ഈ ഗാനവും മഞ്ജുവിന്റെ നൃത്തവുമുള്ളത്. എന്നാൽ ഈ ഫോട്ടോയിൽ നിങ്ങൾ രണ്ടു പകുതിയിലും കാണുന്നത് മഞ്ജു വാര്യരെ ആണെന്ന് ഉറപ്പുണ്ടോ? അല്ല എന്നാണ് ഉത്തരം