മുഖസൗന്ദര്യവും ഭാവവും വ്യക്തിത്വവും അഭിനയലോകത്തെ പ്രധാന സവിശേഷതകളാണ്. അതിനാൽ, അവരുടെ മുഖത്ത് എന്തെങ്കിലും സംഭവിക്കുമ്പോൾ, അത് അവരുടെ കരിയറിനെ ചെറുതല്ലാത്ത രീതിയിൽ ബാധിക്കാറുണ്ട്. മലയാള സീരിയൽ/ സിനിമ താരം മനോജ് അത്തരമൊരു അനുഭവത്തിലൂടെ കടന്നുപോയ അവസ്ഥ അടുത്തിടെ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ മറ്റൊരു സീരിയൽ താരവും സമാന അവസ്ഥ നേരിട്ടിരിക്കുകയാണ്
ചികിൽസ സംബന്ധിച്ച് അപൂർണ്ണമായ വിവരങ്ങളും തെറ്റായ മരുന്നുകളുമാണ് ഡോക്ടർ നൽകിയതെന്ന് അവർ ആരോപിച്ചു. നടി ഇപ്പോൾ മറ്റൊരു ആശുപത്രിയിൽ ചികിത്സയിലാണ്. എഫ്ഐആർ, 6 മുതൽ 6 വരെ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് പേരുകേട്ട നടി ഒറിക്സ് ഡെന്റൽ മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയിൽ റൂട്ട് കനാൽ ചികിത്സയ്ക്ക് വിധേയയായിരുന്നു