കേരളം നേരിട്ട മഹാപ്രളയത്തെ അഭ്രപാളികളിലെത്തിച്ച സംവിധായകൻ ജൂഡ് ആന്റണി ജോസഫിന്റെ ചിത്രം '2018' മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. യാഥാർഥ്യത്തെ അത്രമേൽ സ്വാഭാവികതയോടു കൂടി ബിഗ് സ്ക്രീനിലെത്തിച്ചതിന്റെ ക്രെഡിറ്റ് ജൂഡിനും സിനിമയുടെ വലുതും ചെറുതുമായ മേഖലകളിൽ പ്രവർത്തിച്ച ഓരോരുത്തർക്കുമാണ്. പ്രളയകാലത്ത് നേരിട്ട് പ്രവർത്തിക്കുകയും, സിനിമയിലും ഒരു സുപ്രധാനവേഷം ചെയ്യുകയും ചെയ്ത നടനാണ് ടൊവിനോ തോമസ്.