ഇന്ത്യയിലും വിദേശത്തും, എന്തിനേറെ പറയുന്നു, മലയാള സിനിമയിൽ തന്നെ കാരവൻ ഉപയോക്താക്കളായ താരങ്ങൾ അനവധിയുണ്ട്. ദൂരദേശങ്ങളിലും സൗകര്യങ്ങൾ കുറഞ്ഞ സ്ഥലങ്ങളിലും ഷൂട്ടിങ്ങിനു പോകുമ്പോൾ, വ്യക്തിഗത സൗകര്യത്തിനായാണ് പലരും കാരവൻ കൂട്ടുപിടിക്കുന്നത്. എന്നാൽ മലയാളത്തിൽ കാരവൻ എന്ന ആശയം പ്രവർത്തികമാക്കിയത് നടി ഉർവശിയാണ് (Actor Urvashi). അതും 1990കളിൽ
പലപ്പോഴും ഔട്ട് ഡോർ ഷൂട്ടിംഗ് ആയിരുന്നു ഉർവശിക്ക്. അന്ന് തമിഴ് സിനിമാ ലോകത്തെ സുഹൃത്താണ് കാരവൻ എന്ന ആശയം അവതരിപ്പിച്ചത്. അക്കാലത്ത് ഉയർന്ന പദവി വഹിക്കുന്ന രാഷ്ട്രീയക്കാർക്കും മറ്റും മാത്രമേ ഈ സൗകര്യം ഉണ്ടായിരുന്നുള്ളൂ. ചെയ്തു കിട്ടാൻ മുംബൈ അല്ലെങ്കിൽ കോയമ്പത്തൂർ എന്നിവിടങ്ങളിൽ പോകണം (തുടർന്ന് വായിക്കുക)