ദോഹയിൽ നടന്ന ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 800 മീറ്ററിൽ സ്വർണമെഡൽ നേടി രാജ്യത്തിന്റെ അഭിമാനമുയർത്തിയ താരമാണ് ഗോമതി മാരിമുത്തു. ഗോമതിക്ക് അഭിനന്ദന പ്രവാഹമാണ്. ഇതാ ഇപ്പോൾ മക്കൾ സെൽവൻ വിജയ് സേതുപതി അഞ്ചുലക്ഷം രൂപ സമ്മാനമായി നൽകിയ വാർത്തയാണ് തമിഴ്നാട്ടിൽ വൈറലായിരിക്കുന്നത്.
2/ 6
ഡിഎംകെ നേതാവ് എം കെ സ്റ്റാലിൻ പത്ത് ലക്ഷം രൂപ സമ്മാനമായി നൽകി. പ്രകടനത്തിൽ പുരോഗതിയില്ലെന്നു പറഞ്ഞ് മൂന്നു വർഷം മുൻപ് ഇന്ത്യൻ ക്യാമ്പിൽ നിന്ന് പുറത്താക്കപ്പെട്ടയാളാണ് ഗോമതി. സ്ഥിരോത്സാഹവും കഠിന പ്രയത്നവുമാണ് ഗോമതിക്ക് മുന്നിൽ വീണ്ടും ഇന്ത്യൻ ക്യാമ്പിലേക്കുള്ള വാതിൽ തുറക്കാൻ ഇടയാക്കിയത്.
3/ 6
താൻ പോരാ എന്നുപറഞ്ഞ അതേ പരിശീലകന്റെ ശിക്ഷണത്തിൽ കഴിഞ്ഞ മാർച്ചിൽ പരിശീലനം പുനഃരാരംഭിച്ചപ്പോൾ ഈ അദ്ഭുതം ഗോമതിയും പ്രതീക്ഷിച്ചില്ല. ഒരു മെഡൽ പ്രതീക്ഷിച്ചു. പക്ഷേ, സ്വർണം സ്വപ്നത്തിൽ പോലും ഇല്ലായിരുന്നുവെന്നാണ് ഗോമതി പറയുന്നത്.
4/ 6
2013 ൽ ഏഴാമതും 2015ൽ നാലാമതും ഫിനിഷ് ചെയ്ത ഗോമതിക്ക് പരുക്കുമൂലം 2017ൽ മത്സരിക്കാനായിരുന്നില്ല. ഗോമതിക്കു പ്രായം 30 അയി. ഇതേ വേദിയിൽ ലോക ചാമ്പ്യൻഷിപ്പിൽ മത്സരിക്കാം. പിന്നെ,2022 ൽ ഏഷ്യൻ ഗെയിംസിൽ പ്രതീക്ഷയോടെ ഇറങ്ങാം.
5/ 6
തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി സ്വദേശിനിയായ ഗോമതി അഞ്ചു വർഷമായി ബെംഗളുരുവിൽ ഇൻകം ടാക്സ് വകുപ്പിലാണു ജോലി നോക്കുന്നത്. ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനമായിരുന്നു ഗോമതിയുടേത്.
6/ 6
രണ്ടു മിനിട്ടിൽ താഴെ 800 മീറ്റർ ഓടിയിട്ടുള്ള കസഖ്സ്ഥാൻ താരം മാർഗരിറ്റയെയും ചൈനയുടെ വാങ് ചുൻ യുവിനെയും അട്ടിമറിച്ചാണ് ഗോമതി സ്വർണം നേടിയത്. നല്ല മത്സരം ലഭിച്ചതാണ് ഗോമതിക്ക് അനുഗ്രഹമായത്.