നടൻ വിനായകന്റെ (Vinayakan) പേജിൽ തെറിയുടെ പൂരവുമായി ഒന്നിന് പിറകെ ഒന്നായി പോസ്റ്റുകൾ. സംഭവം വിവാദമായതോടു കൂടി പോസ്റ്റുകൾ മുഴുവനും ഡിലീറ്റ് ചെയ്ത അവസ്ഥയിലാണ്. എന്നിരുന്നാലും സ്ക്രീൻഷോട്ട് എടുത്തു വച്ച നെറ്റിസൺസ് ഇത് പ്രചരിപ്പിക്കുകയാണ്. ഏറ്റവും ഒടുവിലായി കരിങ്കൽ ശിൽപ്പത്തിന്റെ ചിത്രമാണ് വിനായകൻ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഇതിന്റെ കീഴിലും ഒട്ടേറെപ്പേർ പഴയ സ്ക്രീൻഷോട്ടുമായി കമന്റ് ചെയ്യുന്നുണ്ട്