'അടി' എന്ന സിനിമയുടെ വിജയത്തിളക്കത്തിലാണ് നടി അഹാന കൃഷ്ണ (Ahaana Krishna). സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവർന്ന അഹാനയ്ക്ക് പ്രേക്ഷകരുടെ ഇഷ്ടത്തിനൊപ്പം തന്നെ പലപ്പോഴും വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. പ്രത്യേകിച്ച് അച്ഛൻ കൃഷ്ണകുമാറിന്റെ രാഷ്ട്രീയവുമായി ബന്ധപ്പെട്ട്. ഇപ്പോഴിതാ ഇക്കാര്യത്തെ കുറിച്ച് അഹാന പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.
അച്ഛന്റെ രാഷ്ട്രീയം അദ്ദേഹത്തിന്റെ ചോയ്സ് ആണെന്നും അതു തന്നെ ബാധിക്കാറില്ലെന്നും നടി അഹാന കൃഷ്ണ. അച്ഛന്റെ രാഷ്ട്രീയനിലപാടുകൾ വച്ച് തന്നെ ജഡ്ജ്ചെയ്യേണ്ടെന്നും അവർ പറഞ്ഞു. റെഡ് എഫ്എമ്മിന് നൽകിയ നൽകിയ അഭിമുഖത്തിലാണ് അഹാന, അച്ഛൻ കൃഷ്ണകുമാറിനെ കുറിച്ചും രാഷ്ട്രീയത്തെ കുറിച്ചുമുള്ള കാര്യങ്ങൾ പങ്കുവച്ചത്.