ലിജോ ജോസ് പെല്ലിശേരിയുടെ 'അങ്കമാലി ഡയറീസ്' എന്ന ചിത്രത്തിലെ ലിച്ചിയായി വന്ന് പ്രേക്ഷകരുടെ ഹൃദയം കവർന്ന നടിയാണ് അന്ന രേഷ്മ രാജന്. സിനിമ പോലെ തന്നെ സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. സാരിയിലും നാടന്‍ ലുക്കിലും മാത്രമല്ല മോഡേണ്‍ വേഷവും തനിയ്ക്ക് ചേരുമെന്ന് തെളിയിച്ചിരിക്കുകയാണ് അന്ന. Photos: Anna Rajan/ Instagram
അപ്രതീക്ഷിതമായിട്ടായിരുന്നു അന്നയുടെ സിനിമയിലേക്കുള്ള വരവ്. നഴ്സായി ജോലി ചെയ്യുകയായിരുന്ന അന്നയുടെ ഒരു പരസ്യത്തിന്റെ പോസ്റ്റർ കണ്ടാണ് ലിജോ ജോസ് പെല്ലിശ്ശേരി അന്നയെ അങ്കമാലി ഡയറീസിലേക്ക് വിളിക്കുന്നത്. സിനിമ വമ്പൻ ഹിറ്റായതോടെ തന്നെക്കാൾ പ്രായത്തിന് മൂത്ത നായകനെ പ്രണയിക്കുന്ന അന്നയുടെ ലിച്ചി എന്ന കഥാപാത്രത്തെയും പ്രേക്ഷകർ ഏറ്റെടുക്കുകയായിരുന്നു. Photos: Anna Rajan/ Instagram
അങ്കമാലി ഡയറീസിന് ശേഷമാണ് മോഹൻലാലിനെ നായകനാക്കി ലാൽ ജോസ് ഒരുക്കിയ വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലാണ് അന്ന അഭിനയിച്ചത്. ആദ്യമായി മോഹൻലാലിനെ കണ്ട ആവേശത്തിൽ സെറ്റിൽ വെച്ച് ഡയലോഗ് മറന്നുപോയതിനെ കുറിച്ചും ലാൽ ജോസ് നൽകിയ ഉപദേശത്തെ കുറിച്ചും അന്ന നേരത്തെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. Photos: Anna Rajan/ Instagram
'അവസരങ്ങൾ വരുമ്പോൾ ആ കഥാപാത്രത്തെ ഇങ്ങനെ മാറ്റിയാൽ ഞാൻ ചെയ്യാം എന്നൊക്കെ പറഞ്ഞാൽ ഞാൻ അവിടെ ഫെയിൽ ആയി. കാരണം അവർക്ക് വേറെ ഓപ്ഷൻസ് ഉണ്ട്. നമ്മൾ എന്തും ചെയ്യാൻ തയ്യാറാവണം. നമ്മൾ നോ പറഞ്ഞാൽ ആ കഥാപാത്രം മറ്റുള്ളവർക്ക് പോകും. അങ്ങനെ ഞാൻ ഒരുപാട് നോ പറഞ്ഞത് കൊണ്ടാണ് ഇപ്പോൾ വീട്ടിൽ ഇരിക്കുന്നത്. നമ്മുക്ക് കിട്ടുന്ന അവസരം ഉപയോഗപ്പെടുത്തുക എന്നാലേ ഇപ്പോൾ ഈ ഇൻഡസ്ട്രിയിൽ നിലനിൽക്കാനാവൂ,' - അന്ന തുറന്നുപറഞ്ഞിരുന്നു. Photos: Anna Rajan/ Instagram