കോവിഡും ലോക്ക്ഡൗണും കാരണം ശരീരവണ്ണം കൂടിയെന്ന ആശങ്ക പങ്കുവെച്ചിരിക്കുകയാണ് നടി ഭാവന. ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ സഹിതമാണ് താരം വിശേഷം പങ്കുവെച്ചത്. ലോക്ക്ഡൗണിനും ശേഷം വണ്ണം കൂടിയെന്നും ജിമ്മിൽ പോകാൻ സമയമായെന്നും താരം പറയുന്നു കോവിഡ് മൂലമുള്ള ലോക്ക്ഡൗണും വീട്ടിലിരിപ്പും കാരണം എല്ലാവരും വണ്ണം വെച്ചിരിക്കുകയാണെന്നാണ് പൊതുവേ അഭിപ്രായം. വീടിന് പുറത്തേക്കുള്ള യാത്രകളും വ്യായാമവും കുറഞ്ഞത് തന്നെയാണ് ശരീരവണ്ണം കൂടാനുള്ള പ്രധാന കാരണമെന്നാണ് വിലയിരുത്തൽ എന്നാൽ ഈ സമയം പ്രയോജനപ്പെടുത്തി ആരോഗ്യ സംരക്ഷണത്തിനായി ഉപയോഗിക്കുന്നവരും ഉണ്ട്. നിരവധി താരങ്ങൾ വർക്കൗട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്