സെക്കന്റ് ഷോയുടെയും കുറുപ്പിന്റെയും സംവിധായകനായ ശ്രീനാഥ് രാജേന്ദ്രനെയാണ് ഗൗതമി വിവാഹം ചെയ്തത്. വളരെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. എന്നാൽ ഇരുവരും കുറച്ച് നാൾ മുമ്പ് വിവാഹമോചിതരായി. പക്ഷെ അക്കാര്യം താരങ്ങൾ ഇതുവരേയും പരസ്യപ്പെടുത്തിയിരുന്നില്ല. ഇപ്പോഴിതാ ആദ്യമായി ശ്രീനാഥുമായുള്ള വിവാഹ ജീവിതം അവസാനിപ്പിച്ചതിനെ കുറിച്ചും അതിന് ശേഷമുള്ള ജീവിതത്തെ കുറിച്ചും ഗൗതമി തുറന്ന് പറഞ്ഞിരിക്കുകയാണ്. (Photo: Gauthami Nair/ Instagram)
പ്രമുഖ അവതാരക ധന്യ വർമയുടെ ചാറ്റ് ഷോയിൽ അതിഥിയായി എത്തിയപ്പോഴാണ് തന്റെ ജീവിതത്തെ കുറിച്ച് ഗൗതമി മനസ്സുതുറന്നത്. തങ്ങളുടെ ഐഡിയോളജികൾ തമ്മിൽ ഒത്തുപോകാതെയായതോടെയാണ് പിരിഞ്ഞതെന്നാണ് ഗൗതമി പറയുന്നത്. 'ഞാൻ എന്നൊരാൾ ഇവിടെയുണ്ടെന്നത് നമ്മൾ തന്നെ വേണം ആളുകളെ അറിയിക്കാൻ' - ഗൗതമി പറഞ്ഞു. (Photo: Gauthami Nair/ Instagram)
'സന്തോഷമില്ലാത്ത ജീവിതം വേണ്ടെന്ന് കരുതി തന്നെയാണ് എന്നാൽ പിരിയാമെന്ന് ഞങ്ങൾ തീരുമാനിച്ചത്. ഇപ്പോൾ എനിക്ക് എന്താണ് വേണ്ടത് എന്നതിൽ ധാരണയുണ്ട്. 23 മുതൽ 26 വയസ് വരെയുള്ള പ്രായത്തിൽ നമുക്ക് വേണ്ടത് എന്താണെന്ന് നമുക്ക് തിരിച്ചറിയാൻ കഴിയില്ല. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിൽ 27 വയസിന് ശേഷമെ തീരുമാനം എടുക്കാൻ പാടുള്ളു' ഗൗതമി നായർ പറഞ്ഞു. (Photo: Gauthami Nair/ Instagram)
'ജൂഡ് ആന്റണിയുടെ 2018ൽ വളരെ ചെറിയ കഥാപാത്രമാണ് അവതരിപ്പിക്കുന്നത്. ഓം ശാന്തി ഓശാനയിൽ നിക്കി ഗൽറാണിയുടെ കഥാപാത്രം അവതരിപ്പിക്കാൻ ജൂഡ് എന്നെ വിളിച്ചിരുന്നു. അന്ന് പക്ഷെ എനിക്ക് പോകാൻ സാധിച്ചില്ല. അതുകൊണ്ടാണ് ജൂഡ് വീണ്ടും വിളിച്ചപ്പോൾ ഞാൻ 2018ൽ അഭിനയിക്കാമെന്ന് സമ്മതിച്ചത്.' (Photo: Gauthami Nair/ Instagram)