സോഷ്യൽ മീഡിയയിലെ ഫോട്ടോഷൂട്ടുകളിലൂടെ മലയാളികളെ ത്രസിപ്പിച്ച ഹണി റോസിന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറൽ. കറുപ്പ് ഗൗണ്‍ അണിഞ്ഞ് തൊപ്പിയും ധരിച്ച് അതിസുന്ദരിയായിട്ടാണ് ഹണി റോസ് ഫോട്ടോഷൂട്ടില്‍ പ്രത്യക്ഷപ്പെട്ടത്.
2/ 5
സ്ലീവ്ലെസ് ബോഡി കോണ്‍ ഷോര്‍ട്ട് ഗൗണായിരുന്നു ഔട്ട്ഫിറ്റ്.ചുവപ്പ് ലോക്കറ്റോട് കൂടിയ സിമ്പിൾ മാലയും അതിന് മാച്ച് ചെയ്യുന്ന വളയും മോതിരവുമാണ് ആക്സസറീസ്.
3/ 5
ഇതിന്റെ ചിത്രങ്ങളും വീഡിയോയും ഹണി റോസ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ഈ ഫോട്ടോഷൂട്ടിന്റെ വീഡിയോ 20 ലക്ഷം ആളുകളാണ് കണ്ടത്. രണ്ടു ലക്ഷം ആളുകള്‍ ലൈക്കും ചെയ്തു.
4/ 5
അതിമനോഹരമെന്നും ടൈറ്റാനിക്കിലെ റോസിനെ പോലെയുണ്ടെന്നുമാണ് ആരാധകരുടെ കമന്റുകൾ. സോഷ്യൽ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രം ചുരുങ്ങിയ സമയം കൊണ്ട് നിരവധി പേരാണ് കണ്ടത്.
5/ 5
'പൂക്കാലം' ആണ് ഹണി റോസ് അഭിനയിച്ച് ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത് ചിത്രം. ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന റാണി എന്ന മലയാള സിനിമയാണ് താരത്തിന്റേതായി ഇനി വരാനുള്ളത്.