എത്നിക് വെയറുകളോട് പ്രത്യേക ഇഷ്ടമുള്ള താരമാണ് കല്യാണി പ്രിയദർശൻ. ഇക്കാര്യം പല അഭിമുഖങ്ങളിലും താരം തുറന്നു പറഞ്ഞിട്ടുമുണ്ട്. ട്രെഡീഷനൽ വസ്ത്രങ്ങളിലുള്ള ചിത്രങ്ങൾ സമൂഹമാധ്യമത്തിലൂടെ താരം പങ്കുവയ്ക്കാറുമുണ്ട്. ( ഇൻസ്റ്റാഗ്രം)
2/ 6
ഇപ്പോഴിതാ കലംകാരി സാരിയിലുള്ള കല്യാണിയുടെ ചിത്രങ്ങളും സാരിയുടെ വിലയുമാണ് ആരാധക ശ്രദ്ധ നേടുന്നത്. ( ഇൻസ്റ്റാഗ്രം)
3/ 6
ഡിസൈനർ അർച്ചന ജാജുവിന്റെ കലക്ഷനിൽ ഫോറസ്റ്റ് ഡിസൈൻ കലംകാരി സാരിയാണിത്. സറി ബുട്ടി സിൽക് കൊണ്ടുള്ള ഈ സാരിക്ക് മിസ്റ്റ് റോസ് നിറമാണ്. ( ഇൻസ്റ്റാഗ്രം)
4/ 6
കൈകൾ കൊണ്ട് പെയിന്റ് ചെയ്തെടുത്ത കാടിന്റെയും മൃഗങ്ങളുടെയും ചിത്രങ്ങളാണ് സാരിയെ ആകർഷകമാക്കുന്നത്. 1,18,999 രൂപയാണ് സാരിയുടെ വില.