പ്രശസ്തമായ കാന്‍ ഫിലിം ഫെസ്റ്റിവല്‍ റെഡ് കാര്‍പ്പറ്റില്‍ പരമ്പരാഗത കാഞ്ചീപുരം സാരിയില്‍ തിളങ്ങി നടി ഖുശ്ബു സുന്ദര്‍. മണിപ്പൂരി ചിത്രം ഇഷ്നോവിന്റെ പ്രദര്‍ശനത്തോടനുബന്ധിച്ചാണ് ഖുശ്ബു കാന്‍ ഫെസ്റ്റിവല്‍ വേദിയിലെത്തിയത്.
2/ 6
നമ്മുടെ രാജ്യത്തിന്റെ മനോഹരമായ സംസ്കാരത്തെയും പാരമ്പര്യത്തെയും അഭിമാനത്തോടെ മുന്നോട്ട്കൊണ്ടു പോകുന്നുവെന്ന് ചിത്രം പങ്കുവെച്ചുകൊണ്ട് ഖുശ്ബു കുറിച്ചു. കാനില്‍ ഡെലിഗേറ്റായി പങ്കെടുക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും ഖുശ്ബു പറഞ്ഞു.
3/ 6
"തെന്നിന്ത്യയിലെ പരമ്പരാഗത കാഞ്ചീവരം സാരി ധരിച്ച് കാനിലെ റെഡ്കാര്‍പ്പറ്റില്‍. കൈത്തറിയില്‍ നെയ്തെടുത്ത ഓരോ സാരിയും നമ്മുടെ നെയ്ത്തുകാരുടെ കലയെ ജീവനോടെ നിര്‍ത്തുന്നു." ഖുശ്ബു പറഞ്ഞു.
4/ 6
മോഡേണ്‍ വസ്ത്രങ്ങള്‍ അണിഞ്ഞ് ലോകപ്രശസ്ത താരങ്ങള്‍ എത്തുന്ന കാന്വേദിയില് ഖുശ്ബുവിന്റെ തമിഴ് മങ്ക ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടു.
5/ 6
കാന്‍ വേദിയിലെ റെഡ് കാര്‍പ്പറ്റിലെത്തുന്ന ഇന്ത്യന്‍ താരങ്ങളുടെ ചിത്രങ്ങള്‍ എല്ലാത്തവണയും വൈറലാകാറുണ്ട്. വൈവിധ്യമാര്‍ന്ന വേഷങ്ങളുലെത്തുന്ന താരങ്ങള്‍ ഫിലിം ഫെസ്റ്റിവലിന്റെ പ്രധാന ആകര്‍ഷണമാണ്.
6/ 6
ഐശ്വര്യ റായ് ബച്ചന്, വിജയ് വര്‍മ, മാനുഷി ചില്ലാര്‍, മൃണാല്‍ താക്കൂര്‍, ഉര്‍വശി റൗട്ടേല, സാറാ അലി ഖാന് തുടങ്ങിയവരും റെഡ് കാര്‍പ്പറ്റിലെത്തിയിരുന്നു.