ഒരുകാലത്ത് മലയാള സിനിമയിലെ മുൻനിര നായികയായിരുന്നു ലിസി. പിന്നീട് സംവിധായകൻ പ്രിയദർശനെ വിവാഹം കഴിച്ചതോടെ അവർ അഭിനയരംഗത്തുനിന്ന് മാറിനിൽക്കുകയായിരുന്നു. നിരവധി സൂപ്പർ ഹിറ്റ് സിനിമകളിൽ നായികയായിരുന്നു ലിസി. ഇപ്പോൾ സിനിയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ ലിസിക്ക് ഏറെ ആരാധകരുണ്ട്. ജീവിതത്തിലെ ഓരോ നിമിഷവും അവർ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. അവയ്ക്കൊക്കെ മികച്ച പ്രതികരണവും ലഭിക്കാറുണ്ട്.
ഇപ്പോഴിതാ, അമേരിക്കക്കാരിയായ മരുമകൾക്കൊപ്പം വിഷു ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളുമായാണ് ലിസിയുെ വരവ്. ലിസിയുടെയും സംവിധായകൻ പ്രിയദർശന്റെയും മകൻ സിദ്ധാർത്ഥിന്റെ ഭാര്യ മെലനിയുടെ ആദ്യ വിഷു ആഘോഷവും സദ്യയുടെ വിശേഷങ്ങളുമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 'എന്റെ മരുമകളുടെ ആദ്യത്തെ വിഷു' എന്ന കുറിപ്പോടെയാണ് ലിസി ചിത്രങ്ങൾ പങ്കുവച്ചത്.
സിദ്ധാര്‍ത്ഥ് പ്രിയദര്‍ശനം മെര്‍ലിനുമായുള്ള വിവാഹം കേരളീയ ആചാരപ്രകാരം ഇക്കഴിഞ്ഞ ഫെബ്രുവരി മൂന്നിനാണ് നടന്നത്. ചെന്നൈയിലെ പുതിയ ഫ്ളാറ്റില്‍ തീര്‍ത്തും സ്വകാര്യമായ നടന്ന ചടങ്ങില്‍ പ്രിയദര്‍ശനും ലിസിയും കല്ല്യാണി പ്രിയദര്‍ശനുമടക്കം അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായി പത്തോളം പേര്‍മാത്രമാണ് പങ്കെടുത്തത്.