തിരുവനന്തപുരം: നടി മൈഥിലി അമ്മയായി. ഒരു ആൺകുഞ്ഞിന് ജന്മം നൽകിയ വിശേഷം മൈഥിലി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്. (ഫോട്ടോ കടപ്പാട്- മൈഥിലി ഇൻസ്റ്റാഗ്രാം)
2/ 5
‘നീൽ സമ്പത്ത്’ എന്നാണ് മകനു പേര് നൽകിയിരിക്കുന്നത്. ഏപ്രിൽ 28നായിരുന്നു നടി മൈഥിലിയും ആർക്കിടെക്റ്റായ സമ്പത്തും തമ്മിലുള്ള വിവാഹം. (ഫോട്ടോ കടപ്പാട്- മൈഥിലി ഇൻസ്റ്റാഗ്രാം)
3/ 5
ബ്രെറ്റി ബാലചന്ദ്രൻ എന്നാണ് മൈഥിലിയുടെ യഥാർത്ഥ പേര്. പത്തനംത്തിട്ട കോന്നി സ്വദേശിയാണ്. (ഫോട്ടോ കടപ്പാട്- മൈഥിലി ഇൻസ്റ്റാഗ്രാം)
4/ 5
രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം’ എന്ന ചിത്രത്തിലൂടെയായിരുന്നു മൈഥിലിയുടെ അരങ്ങേറ്റം. ഇതിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. (ഫോട്ടോ കടപ്പാട്- മൈഥിലി ഇൻസ്റ്റാഗ്രാം)
5/ 5
കേരള കഫെ, ചട്ടമ്പിനാട്, ഈ അടുത്തകാലത്ത്, സാൾട്ട് ആൻഡ് പെപ്പർ, നല്ലവൻ, ബ്രേക്കിംഗ് ന്യൂസ്, മാറ്റിനി, മായാമോഹിനി, നാടോടിമന്നൻ, വെടിവഴിപാട്, ഞാൻ, ലോഹം, മേരാ നാം ഷാജി എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. (ഫോട്ടോ കടപ്പാട്- മൈഥിലി ഇൻസ്റ്റാഗ്രാം)