ഫാഷന്‍ ഷോയില്‍ തിളങ്ങി നടി പ്രയാഗ മാര്ട്ടിന്. താരത്തിന്റെ റാംപില്‍ നിന്നുള്ള ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. നോര്‍ത്ത് ഇന്ത്യന്‍ ലുക്കില്‍ അതിമനോഹരിയായാണ് താരം എത്തുന്നത്.
2/ 5
കോഴിക്കോട് വച്ച് നടത്തിയ സ്വകാര്യ ഫാഷന്‍ ഷോയിലെ ചിത്രങ്ങളാണ് വൈറലായത്.
3/ 5
തമിഴ് സൂപ്പര്‍ താരം സൂര്യക്കൊപ്പമുള്ള നെറ്റ്ഫ്ളിക്സ് ആന്തോളജി നവരസയിലെ ഗിത്താര്‍ കമ്പി മേലെ നിന്‍ഡ്ര് ആണ് പ്രയാഗയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.
4/ 5
2020ല്‍ പുറത്തിറങ്ങിയ ഭൂമിയിലെ മനോഹര സ്വകാര്യം എന്ന ചിത്രമാണ് നടി അവസാനം അഭിനയിച്ച മലയാള സിനിമ. ഒരു മുറൈ വന്ത് പാര്‍ത്തായ എന്ന ചിത്രത്തിലൂടെ നായികയായി വെള്ളിത്തിരയില്‍ എത്തിയ നടിയാണ് പ്രയാഗ.
5/ 5
ജമാലിന്റെ പുഞ്ചിരി, ബുള്ളറ്റ് ഡയറീസ് എന്നിവയാണ് നടിയുടെ പുതിയ മലയാളം പ്രൊജക്ടുകള്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ ഒരു വ്യക്തി കൂടിയാണ് പ്രയാഗ മാര്ട്ടിന്.