മലയാള സിനിമയുടെ പ്രിയ നടിയാണ് പ്രിയ മണി (Priya Mani). മോഡലിംഗ് രംഗത്തു നിന്നും നന്നേ ചെറുപ്രായത്തിൽ തന്നെ നായികാവേഷം ചെയ്തും, സൂപ്പർ ഹിറ്റ് സിനിമകൾ സമ്മാനിച്ചും പ്രിയ മണി സജീവമായി. മലയാളത്തിന് പുറമെ അന്യഭാഷകളിലും പ്രിയ തന്റെ കഴിവ് തെളിയിച്ചു. (ഇൻസ്റ്റാഗ്രാം)
2/ 5
ഇപ്പോൾ താരത്തിൻറെ പുതിയ സാരി ലുക്കാണ് ഇപ്പോള്‍ ഫാഷന്‍ ലോകത്ത് ചര്‍ച്ചയാകുന്നത്. വെള്ള സാരിയില്‍ സുന്ദരിയായാണ് പ്രിയാമണി എത്തിയിരിക്കുന്നത്. ത്രെഡ് വര്‍ക്ക് കൊണ്ടും മുത്തുകള്‍ കൊണ്ടും മനോഹരമായി ഡിസൈന്‍ ചെയ്ത സാരിയാണ് താരം അണിഞ്ഞിരിക്കുന്നത്. (ഇന്‍സ്റ്റാഗ്രാം)
3/ 5
വെള്ള നെറ്റിന്റെ സാരിയില്‍ ത്രെഡ് വര്‍ക്കിലാണ് സാരി ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഒപ്പം വെള്ള മുത്തുകളും കല്ലുകൾ വച്ച് സാരിയെ മനോഹരമാക്കിയിട്ടുണ്ട്. (ഇൻസ്റ്റാഗ്രം)
4/ 5
സാരിക്കു ചേരുന്ന തരത്തിലുളള സില്‍വര്‍ നിറത്തിലുള്ള വലിയ കമ്മലുകളാണ് ധരിച്ചിരിക്കുന്നത്. പുട്ടപ്പ് ചെയ്ത ഹെയര്‍ സ്റ്റൈലില്‍ വെളുത്ത നിറത്തിലുള്ള പൂക്കള്‍ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്.
5/ 5
2019ലെ 'പതിനെട്ടാം പടി' എന്ന സിനിമയിലാണ് പ്രിയാമണി അവസാനമായി മലയാളത്തിൽ അഭനയിച്ചത്. ഇതിനു ശേഷം ഹിന്ദി, കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളിലെ ചിത്രങ്ങളിൽ വേഷമിട്ടു. (ഇൻസ്റ്റാഗ്രാം)