സോഷ്യൽ മീഡിയയിൽ ഏറെ സജീവമായി ഇടപെടുന്ന സിനിമാതാരമാണ് റിമ കല്ലിങ്കൽ. അടുത്തിടെ ഭർത്താവും സംവിധായകനുമായ ആഷിഖ് അബുവുമൊത്ത് റഷ്യയിൽ അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങൾ റിമ കല്ലിങ്കൽ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. ചരിത്രകഥയുടെ പശ്ചത്തലത്തിൽ സംവിധാനം ചെയ്യാനിരുന്ന വാരിയംകുന്നൻ എന്ന സിനിമയിൽ നിന്ന് ആഷിഖ് അബു പിൻമാറിയിരുന്നു. ഇതേത്തുടർന്ന് റിമയുടെയും ആഷിഖിന്റെയും സോഷ്യൽ മീഡിയ പോസ്റ്റുകളിൽ വ്യക്തിയധിക്ഷേപ കമന്റുകൾ ധാരാളമായി വരുന്നുണ്ട്. ഫോട്ടോയ്ക്ക് കടപ്പാട്- റിമ കല്ലിങ്കൽ ഇൻസ്റ്റാഗ്രാം പേജ്
സിനിമാതാരങ്ങളുടെ സോഷ്യൽ മീഡിയ പോസ്റ്റിന് താഴെ മോശം കമന്റുകൾ വരാറുണ്ടെങ്കിലും പലരും അത് ശ്രദ്ധിക്കാറില്ല. എന്നാൽ ഓരോ കമന്റിനും ചുട്ട മറുപടി പറയുന്ന ശീലമാണ് റീമ കല്ലിങ്കലിനുള്ളത്. അടുത്തിടെ പങ്കുവെച്ച് ഫോട്ടോകൾക്ക് അടിയിൽ വന്ന കമന്റുകൾ തകർപ്പൻ മറുപടിയാണ് റിമ നൽകിയത്. ഫോട്ടോയ്ക്ക് കടപ്പാട്- റിമ കല്ലിങ്കൽ ഇൻസ്റ്റാഗ്രാം പേജ്
പാവാട അലക്കി ആഷിഖ് കൂടെ ഉണ്ടെങ്കില്‍ ബാഗ് അവന് കൊടുത്താല്‍ പോരായിരുന്നോ ചേച്ചി. വെറുതേ എന്തിനാണ് കഷ്ടപ്പെടുന്നത്” എന്നായിരുന്നു മറ്റൊരാൾ കമന്റ് ചെയ്തത്. അതിനും മറുപടിയുമായി റീമ രംഗത്തെത്തി. 'അതേ, അദ്ദേഹം ശരിക്കും സെന്‍സിറ്റീവ് പാഷനേറ്റ് ആയ ലവറാണ്. പക്ഷേ നമ്മളത് നിസ്സാരമായി കാണരുത്. എന്നാല്‍ എന്റെ ബാഗുകള്‍ കൊണ്ട് നടക്കാന്‍ എനിക്ക് തന്നെ സാധിക്കും. തീര്‍ച്ചയായും ഈ അഭിനന്ദനം ഞാന്‍ അങ്ങ് അറിയിച്ചേക്കാം'- റീമ കുറിച്ചു. ഫോട്ടോയ്ക്ക് കടപ്പാട്- റിമ കല്ലിങ്കൽ ഇൻസ്റ്റാഗ്രാം പേജ്
സാമൂഹിക വിഷയങ്ങളിൽ അഭിപ്രായം പറയുന്നതിലൂടെയും സോഷ്യൽ മീഡിയയിലെ വിമർശനങ്ങൾക്ക് മറുപടി നൽകുകയും ചെയ്യുന്നതിലൂടെ നേരത്തെ വാർത്തകളിൽ ഇടംപിടിച്ചയാളാണ് റിമ കല്ലിങ്കൽ. പറയാനുള്ളത് വെട്ടിത്തുറന്ന് പറയുന്നതാണ് റിമയുടെ രീതി. ഏതായാലും റിമയ്ക്കും ആഷിഖിനുമെതിരായ സൈബർ ആക്രമണത്തിനൊപ്പം, നടിയുടെ മറുപടിയും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നുണ്ട്. നടിയെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്.. ഫോട്ടോയ്ക്ക് കടപ്പാട്- റിമ കല്ലിങ്കൽ ഇൻസ്റ്റാഗ്രാം പേജ്