കാൻ ചലച്ചിത്രമേളയിൽ തിളങ്ങി സണ്ണി ലിയോണി. ഹൈ സ്ലിറ്റ് പിങ്ക് ഗൗണിൽ അതിമനോഹരിയായാണ് സണ്ണി ലിയോണി റെഡ് കാർപെറ്റിലെത്തിയത്. പുതിയ ചിത്രമായ ‘കെന്നഡി’യുടെ വേൾഡ് പ്രീമിയറിന് സംവിധായകൻ അനുരാഗ് കശ്യപിനും സഹനടൻ രാഹുൽ ഭട്ടിനുമൊപ്പമാണ് താരം കാനിലെത്തിയത്.
2/ 5
തന്റെ കരിയറിലെ അഭിമാനകരമായ നിമിഷമാണെന്നാണ് കാനില്‍ പങ്കെടുക്കാനെത്തിയതിനെ കുറിച്ച് താരം സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്. കാനിലെത്തിയതിന് അനുരാഗ് കശ്യപിന് സണ്ണി നന്ദി അറിയിച്ചു.
3/ 5
‘എന്റെ കരിയറിലെ ഏറ്റവും അഭിമാനകരമായ നിമിഷം! ഈ നിമിഷത്തിന് നന്ദി അനുരാഗ് കശ്യപ്. ഒപ്പം നിങ്ങളുമായി സ്ക്രീൻ പങ്കിടാൻ എന്നെ അനുവദിച്ചത് രാഹുൽ ഭട്ടിനും നന്ദി" റെഡ്കാർപ്പെറ്റിൽ നിന്നുള്ള ചിത്രങ്ങൾക്കൊപ്പം താരം കുറിച്ചു.
4/ 5
സിമ്പിൾ ഡിസൈനോടു കൂടിയ ഗൗണാണ് കാൻ ചലച്ചിത്ര മേളയിൽ താരം തെഞ്ഞടുത്തത്. നജാ സാദെ കോച്ചറാണ് വസ്ത്രം ഡിസൈൻ ചെയ്തത്. ബോൾഡ് റെഡ് ലിപ്സ്റ്റിക്കിൽ താരം മനോഹരിയായി.
5/ 5
ടിയർ ഡ്രോപ്പ് കമ്മലുകളും മോതിരവുമാണ് സണ്ണി ലിയോൺ ഉപയോഗിച്ച ആക്സസറീസ്.