ഏറെ നാളുകൾക്കു ശേഷം റിലീസ് ചെയ്ത 'അടി' എന്ന സിനിമയുടെ വിജയത്തിളക്കത്തിലാണ് അഹാന കൃഷ്ണ (Ahaana Krishna). അഹാനയും ഷൈൻ ടോം ചാക്കോയുമാണ് സിനിമയിലെ പ്രധാന അഭിനേതാക്കൾ. ഗീതിക എന്ന കഥാപാത്രത്തിന് അഹാന ഏറെ പ്രശംസ ഏറ്റുവാങ്ങുന്നുണ്ട്. കുടുംബ പ്രേക്ഷകരും യുവപ്രേക്ഷകരും സിനിമയെക്കുറിച്ച് നല്ല അഭിപ്രായമാണ് നൽകുന്നത്. പേളി മാണി അവതരിപ്പിക്കുന്ന 'പേളി മാണി ഷോയിൽ' അതിഥിയായി ഇക്കുറി എത്തിയത് അഹാനയാണ്
അത് മാത്രവുമല്ല, പേളി മാണിയുടെ വിവാഹത്തിന് പങ്കെടുത്ത ബ്രൈഡ്സ് മെയ്ഡുകളിൽ ഒരാൾ അഹാനയാണ്. ചടങ്ങുകളിൽ ഒന്നിൽ പൂച്ചെണ്ട് മുകളിലേക്കെറിയുന്ന പതിവുണ്ട്. ആ പൂച്ചെണ്ട് ആരുടെ കൈകളിലേക്കാണോ വീഴുന്നത്, ആ പെൺകുട്ടിയാവും അടുത്ത മണവാട്ടി എന്നൊരു പതിവുമുണ്ട്. പേളിയുടെ വിവാഹത്തിന് അഹാനയാണ് ആ പൂച്ചെണ്ട് കയ്യിലൊതുക്കിയതും