'അടി' എന്ന സിനിമയുടെ വിജയത്തിളക്കത്തിലാണ് നടി അഹാന കൃഷ്ണ (Ahaana Krishna). സിനിമയുടെ ഭാഗമായി അഹാന ഒട്ടേറെ അഭിമുഖങ്ങളിൽ പങ്കെടുത്തിരുന്നു. ഇതിൽ ചിലതിൽ നാല് പെൺമക്കളും ഭാര്യയും അടങ്ങുന്ന കുടുംബത്തെ ഏക വരുമാനക്കാരനായ അച്ഛൻ എങ്ങനെ കൊണ്ടുപോയി എന്നതിനെക്കുറിച്ച് അഹാന സംസാരിക്കുകയുണ്ടായി. ഏറ്റവും ഇളയമകൾ ഹൻസിക പിറക്കുന്നതിന് മുൻപാണ് കൃഷ്ണകുമാർ തിരുവനന്തപുരത്ത് ഒരു വീട് സ്വന്തമാക്കിയത്
എല്ലാ മാസവും ലോൺ അടയ്ക്കേണ്ട സമയമാകുമ്പോൾ ഇനി എന്ത് ചെയ്യും എന്ന തോന്നൽ പലപ്പോഴും ഉണ്ടായിട്ടുണ്ട് എന്ന് അഹാന. മൂത്ത മകളായ താനും അമ്മയും ഇതേക്കുറിച്ച് ചിന്തിച്ചിരുന്നു. ലോണും പ്രധാന ബില്ലുകളും മറ്റുമായി അത്യാവശ്യം പണം വേണ്ടുന്ന സാഹചര്യമാകും അപ്പോൾ. അല്ലലില്ലാതെ പോകുമെങ്കിലും മറ്റു ചില ആവശ്യങ്ങൾക്ക് പണം തികയാതെ വന്ന സാഹചര്യമുണ്ടായിട്ടുണ്ട് എന്ന് അഹാന പറയുന്നു (തുടർന്ന് വായിക്കുക)
ഒരുകാലത്ത്, ഇഷ്ടമുള്ള വസ്ത്രം വാങ്ങിയിടുക എന്ന കാര്യം തന്റെ അമ്മയുടെ മനസ്സിൽ പോലും ഇല്ലായിരുന്നു എന്ന് അഹാന. വീട്ടിലെ മറ്റാവശ്യങ്ങൾ നിറവേറ്റുകയായിരുന്നു മുഖ്യം. പലപ്പോഴും സിന്ധുവിന്റെ കൂട്ടുകാരി ഹസീന വാങ്ങി നൽകിയിരുന്ന വസ്ത്രങ്ങളായിരുന്നു അവർ ധരിച്ച പുത്തനുടുപ്പുകൾ. അത് കഴിഞ്ഞാൽ ഏറെ നാൾ ഉപയോഗിച്ച വസ്ത്രങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ
തന്റെ മകൾ അത്തരമൊരു യാത്രയിൽ നിന്നും ഒറ്റപ്പെട്ടു പോകരുത് എന്ന നിർബന്ധമാണ് സിന്ധുവിനെ അതിനായി പ്രേരിപ്പിച്ചത്. അമ്മമാർക്കുള്ള ഒരു ഓസ്കർ ഉണ്ടെങ്കിൽ അത് തന്റെ അമ്മയ്ക്ക് നൽകണമെന്ന് അഹാന. നാല് പെണ്മക്കളെ നല്ല രീതിയിൽ വളർത്തിയതാണ് അമ്മയ്ക്കുള്ള ക്രെഡിറ്റ് എന്ന് അഹാന 'ഐ ആം വിത്ത് ധന്യ വർമ്മ'യിൽ പറഞ്ഞു