ന്യൂഡൽഹി: ലഞ്ച് ബോക്സ് കഴുകുന്നതിനെ ചൊല്ലിയുള്ള തർക്കം വിമാനത്തിനുള്ളിൽ അടിപിടിയായി മാറി. സംഭവത്തിൽ ക്യാപ്റ്റനെയും ക്രൂ ജീവനക്കാരനെയും എയർ ഇന്ത്യ സസ്പെൻഡ് ചെയ്തു. കഴിഞ്ഞ ദിവസം ബംഗളുരു-ഡൽഹി വിമാനത്തിലാണ് സംഭവമുണ്ടായത്.
2/ 4
തന്റെ ലഞ്ച് ബോക്സ് കഴുകി വെയ്ക്കാൻ ക്യാപ്റ്റൻ ക്രൂ അംഗത്തോട് ആവശ്യപ്പെട്ടതോടെയാണ് സംഭവത്തിന് തുടക്കം. പറ്റില്ലെന്ന് ജീവനക്കാരൻ പറഞ്ഞതോടെ ഇരുവരും തമ്മിൽ തർക്കമായി. തർക്കം ഒടുവിൽ കൈയ്യാങ്കളിയിലേക്ക് എത്തുകയായിരുന്നു.
3/ 4
ബംഗളുരുവിൽനിന്ന് ഡൽഹിയിലേക്ക് പോകേണ്ട വിമാനം പറന്നുയരുന്നതിന് തൊട്ടുമുമ്പാണ് സംഭവം.
4/ 4
സംഭവത്തിൽ ക്യാപ്റ്റനെയും ക്രൂ അംഗത്തെയും സസ്പെൻഡ് ചെയ്തതായി എയർ ഇന്ത്യ അധികൃതർ അറിയിച്ചു. ഇതേക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു. വിമാനത്തിലെ എല്ലാ ജീവനക്കാരോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.