ബിടിഎസ് (BTS)അംഗങ്ങൾ താമസിച്ച വീട്ടിൽ ഒരു ദിവസമെങ്കിലും കഴിയണം എന്ന് ആഗ്രഹിക്കാത്ത ആർമിയുണ്ടാകുമോ? ഇതാ അവർക്കായി ഒരു അവസരം. (Image: Instagram)
2/ 8
ബിടിഎസ് അംഗങ്ങൾ താമസിച്ച വീട്ടിൽ നിങ്ങൾക്കും താമസിക്കാം. അതും നിസ്സാര വിലയ്ക്ക്. എയർബിൻബിയാണ് ഇതിനുള്ള അവസരം ഒരുക്കുന്നത്.
3/ 8
'ഇൻ ദി സൂപ്പ്' രണ്ടാം സീസണിൽ ബിടിഎസ് അംഗങ്ങൾ താമസിച്ച ആഢംബര വസതിയാണ് ആരാധകർക്കായി വാടകയ്ക്ക് നൽകുന്നത്. പക്ഷേ ഈ അവസരം ലഭിക്കാനായി സൗത്ത് കൊറിയയിലുള്ള ആർമിയും ലോകം മുഴുവനുമുള്ള കോടിക്കണക്കിന് ആർമിയും ശ്രമിക്കുമെന്നതിനാൽ മത്സരം കടുക്കും.
4/ 8
മാത്രമല്ല, വെറും ഒരു ദിവസത്തേക്കാണ് എയർബിഎൻബി ഇങ്ങനൊരു ഓഫർ മുന്നോട്ടുവെച്ചിരിക്കുന്നത്. ചൊവ്വാഴ്ച്ച രാവിലെയാണ് ഓഫർ ആരംഭിച്ചത്. അതും അപേക്ഷിക്കുന്ന എല്ലാവർക്കും ബംഗ്ലാവിൽ താമസിക്കാനും കഴിയില്ല. (Image: Instagram)
5/ 8
ഭാഗ്യശാലികളായ രണ്ട് പേർക്കാണ് അവസരം. കഴിഞ്ഞ വർഷം ഇൻ ദി സൂപ്പ് സീരിസിന് വേണ്ടി ബിടിഎസ് താരങ്ങളായ ആർഎം, സുഗ, ജെ-ഹോപ്പ്, ജിൻ, ജിമിൻ, വി, ജങ്കൂക്ക് എന്നിവർ താമസിച്ച ആഢംബര ബംഗ്ലാവിലാണ് താമസിക്കാൻ അവസരം ലഭിക്കുന്നത്. (image: Instagram)
6/ 8
സൗത്ത് കൊറിയയിലെ പ്യോങ്ചാങ് എന്ന സ്ഥലത്താണ് ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. ലോകോത്തര നിലവാരത്തിലാണ് കെ-പോപ്പ് താരങ്ങൾക്കായി ഈ ബംഗ്ലാവിൽ സൗകര്യങ്ങൾ ഒരുക്കിയത്. ബിടിഎസിന് വേണ്ടി നഗരത്തിൽ നിന്ന് മാറി പ്രത്യേകം തയ്യാറാക്കിയതാണ് ബംഗ്ലാവ്.
7/ 8
ആർക്ക് വേണമെങ്കിലും ബംഗ്ലാവിൽ താമസിക്കാൻ അപേക്ഷിക്കാമെന്നാണ് എയർബിഎൻബി അറിയിച്ചിരിക്കുന്നത്. എന്നാൽ ഒരാൾക്ക് മാത്രമായിരിക്കും അവസരം ലഭിക്കുക. ആ ഭാഗ്യശാലിക്ക് ഒരു അതിഥിയെ കൂടെ ബിടിഎസ് വീട്ടിലേക്ക് കൊണ്ടുവരാം.
8/ 8
ബിടിഎസ് ഉപയോഗിച്ച സ്വിമ്മിങ് പൂൾ, ബാസ്കറ്റ് ബോൾ കോർട്ട്, കരോക്കേ റൂം എന്നിവയെല്ലാം ഉപയോഗിക്കാൻ തിരഞ്ഞെടുക്കുന്നവർക്ക് അവസരം ലഭിക്കും. ഓഗസ്റ്റ് രണ്ടിന് കൊറിയൻ സമയം രാവിലെ 11 മണി മുതൽ (Monday, August 1 at 10 PM ET). ഇതിനായി അപേക്ഷിക്കാം. (image: Instagram)