സിനിമയിയിൽ നിന്ന് ചെറിയ ഇടവേളയെടുത്തിരിക്കുകയാണ് തമിഴ് സൂപ്പർസ്റ്റാർ അജിത് (Ajith Kumar). എച്ച് വിനോദിന്റെ പുതിയ ചിത്രത്തിന്റെ (AK 61)തിരക്കിലായിരുന്നു അജിത്. ഷൂട്ടിങ് തിരക്കുകൾക്ക് താത്കാലിക അവധി കൊടുത്തിരിക്കുകയാണ് താരം.
2/ 6
തന്റെ സൂപ്പർ ബൈക്കിൽ യൂറോപ്പിൽ യാത്ര ചെയ്യുന്ന അജിത്തിന്റെ ചിത്രം സോഷ്യൽമീഡിയയിൽ വൈറലാണ്. ബിഎംഡബ്ല്യൂ ബൈക്കിലാണ് താരത്തിന്റെ യാത്ര. യാത്രയ്ക്കിടയിലെ ചിത്രങ്ങൾ അജിത്തിന്റെ പേരിലുള്ള സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
3/ 6
ബിഎംഡബ്ല്യൂ 1200 ആർടി ബൈക്കിലാണ് അജിത്തിന്റെ യൂറോപ്യൻ യാത്ര. 1170സിസി ട്വിൻ സിലിണ്ടർ പെട്രോൾ എഞ്ചിന്റെ ബൈക്കാണിത്. പുതിയ ചിത്രത്തിന്റെ ഷൂട്ടിനിടയിലുള്ള ചെറിയ ഇടവേളയിലാണ് താരത്തിന്റെ യാത്ര.
4/ 6
വിനോദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം AK61 ആണ് താരത്തിന്റെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന സിനിമ. അടുത്തയാഴ്ച്ച ഷൂട്ടിങ് പുനരാരംഭിക്കും. പൂനെയിലാണ് ചിത്രീകരണം.
5/ 6
സിനിമയെ കുറിച്ചുള്ള ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് എച്ച് വിനോദിന്റെ ജീവിതത്തിൽ സംഭവിച്ച ചില കാര്യങ്ങൾ കൂടി സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
6/ 6
നേർകൊണ്ട പാർവൈ, വലിമൈ എന്നീ ചിത്രങ്ങളാണ് ഇരുവരും ഇതിനു മുമ്പ് ഒന്നിച്ച് ചെയ്തത്. ബോണി കപൂറാണ് പുതിയ ചിത്രം നിർമിക്കുന്നത്. അടുത്ത വർഷം ജനുവരിയിലായിരിക്കും ചിത്രം പുറത്തിറങ്ങുക.