ആക്ഷൻ ഹീറോ അക്ഷയ് കുമാർ (Akshay Kumar) തന്റെ സിനിമകൾക്ക് മാത്രമല്ല, ആദായനികുതിയുടെ കാര്യത്തിലും ഹീറോ തന്നെയെന്ന റിപോർട്ടുകൾ പുറത്തുവരികയാണ്. അടുത്തിടെ ഇറങ്ങിയ ചില ചിത്രങ്ങൾ തിളങ്ങിയില്ലെങ്കിലും, അദ്ദേഹം നികുതിയുടെ കാര്യത്തിൽ മികച്ച പ്രകടനത്തിനുള്ള സമ്മാൻ പത്ര കരസ്ഥമാക്കി. ഞായറാഴ്ച രാവിലെ ആദായനികുതി വകുപ്പ് അദ്ദേഹത്തെ സമ്മാൻ പത്ര നൽകി ആദരിക്കുകയും ഹിന്ദി ചലച്ചിത്രമേഖലയിൽ നിന്ന് ഏറ്റവും ഉയർന്ന നികുതിദായകരിൽ ഒരാളായി അദ്ദേഹത്തെ വിശേഷിപ്പിക്കുകയും ചെയ്തു