സാറ ഖാനും (Sara Khan) മുൻ ഭർത്താവ് അലി മെർച്ചന്റും (Ali Merchant) ഇപ്പോൾ കങ്കണ റണൗത്ത് (Kangana Ranaut) അവതരിപ്പിക്കുന്ന 'ലോക്ക് അപ്പ്' എന്ന റിയാലിറ്റി ഷോയിലെ മത്സരാർത്ഥികളാണ്. സാറ മത്സരാർത്ഥിയായ ബിഗ് ബോസ് 4 ൽ ഇരുവരും വിവാഹിതരായി വാർത്തകളിൽ ഇടം നേടിയിരുന്നു. അലി അതിഥിയായി വീട്ടിലേക്ക് പ്രവേശിക്കുകയായിരുന്നു. വിവാഹജീവിതം അവസാനിപ്പിച്ച ഇവർ തമ്മിലെ പോര് ഷോയിലെ ചർച്ചാവിഷയമാണ്
ഡൽഹിയിലെ ഒരു ക്ലബ്ബിൽ വെച്ച് പരിചയപ്പെട്ട പെൺകുട്ടിയുമായി താൻ ബന്ധം സ്ഥാപിക്കുകയും, ഭാര്യയെ വഞ്ചിച്ചതായും അലി സമ്മതിച്ചു. 2010-ലെ ബിഗ് ബോസ് 4-ലെ വിവാഹത്തിന് ശേഷം ഇരുവർക്കുമിടയിൽ എന്താണ് സംഭവിച്ചതെന്ന് പായൽ അലിയോട് ചോദിച്ചു. അദ്ദേഹം പറഞ്ഞു, “അന്ന് എനിക്ക് ഏകദേശം 23 വയസ്സായിരുന്നു. അക്കാലത്തെ ഞങ്ങളുടെ തലമുറ ഞങ്ങൾ വളരെ തമാശക്കാരും പക്വതയില്ലാത്തവരുമായിരുന്നു
ഷോയിൽ നിന്ന് പുറത്ത് വന്നതിന് ശേഷം ഞങ്ങളുടെ കുടുംബങ്ങൾക്കിടയിൽ ഒരുപാട് പ്രശ്നങ്ങളുണ്ടെന്ന് ഞാൻ മനസ്സിലാക്കി. എനിക്ക് ഭ്രാന്ത് പിടിക്കുകയായിരുന്നു. എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് മനസിലാക്കാൻ കഴിഞ്ഞില്ല. ഞാൻ ഷോയിൽ നിന്ന് പുറത്തുപോകുമ്പോൾ, അവൾ സഹ മത്സരാർത്ഥിയായ അഷ്മിത് പട്ടേലുമായി ബന്ധത്തിലായിരുന്നു
സാറയെ ചതിച്ചതിനെക്കുറിച്ച് തുറന്നുപറഞ്ഞുകൊണ്ട് അദ്ദേഹം തുടർന്നു: "പിന്നെ ഞാൻ ഒരു യാത്രയ്ക്കായി ദില്ലിയിലേക്ക് പോയി, ഞാൻ ഒരു ക്ലബിൽ ആയിരുന്നു. അവിടെവച്ച് ഒരു പെൺകുട്ടിയെ കണ്ടു, ഞങ്ങൾ ഫോണിൽ സംസാരിച്ചു, കണ്ടുമുട്ടി, എന്നെ കൊണ്ടുപോയി. ഇതിൽ ഞാൻ പിന്നീട് ഒരുപാട് ഖേദിച്ചു." കാര്യങ്ങൾ എങ്ങനെ കൈവിട്ടുപോയി എന്നതിനെക്കുറിച്ചും അലി പറഞ്ഞു
'എനിക്ക് അവളുമായി അക്കാര്യം പങ്കിടാൻ ആഗ്രഹമുണ്ടായിരുന്നു. അവൾ അപ്പോഴും ഷോയിൽ ഉണ്ടായിരുന്നു. അപ്പോഴേക്കും അതെല്ലാം മാധ്യമങ്ങളിൽ നിറഞ്ഞു. എനിക്ക് നിയന്ത്രിക്കാനാവുന്നതിനും മുമ്പ്, മാധ്യമങ്ങൾ അവിടെ ഉണ്ടായിരുന്നു, എല്ലാം തകരാൻ തുടങ്ങി. അങ്ങനെ ഞങ്ങൾ പിരിഞ്ഞു. അതിനുശേഷം, ഞങ്ങൾ കണ്ടുമുട്ടി. ബന്ധപ്പെടാൻ അവൾക്കു ആഗ്രമുണ്ടായിരുന്നു. പക്ഷേ ഞാൻ മറ്റൊരാളുടെ കൂടെയായിരുന്നു,' അലി കൂട്ടിച്ചേർത്തു