മുംബൈ പാലി ഹിൽസിൽ പുതിയ വീട് വാങ്ങി ബോളിവുഡ് താരം ആലിയ ഭട്ട്. 37.80 കോടി രൂപയ്ക്കാണ് താരം പുതിയ വീട് സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ടുകൾ.
2/ 7
ആലിയയുടെ ഉടമസ്ഥതയിലുള്ള നിർമാണ കമ്പനിയായ എറ്റേണൽ സൺഷൈൻ പ്രൊഡക്ഷനു വേണ്ടിയാണ് ഈ വീട് എന്നാണ് അറിയുന്നത്.
3/ 7
കൂടാതെ സഹോദരി ഷഹീൻ ഭട്ടിന് കോടികൾ വിലയുള്ള രണ്ട് വീടുകൾ ആലിയ സമ്മാനിച്ചതായും മണി കൺട്രോൾ റിപ്പോർട്ടിൽ പറയുന്നു. 7.68 കോടിയുടെ രണ്ട് അപാർട്മെന്റുകളാണ് ആലിയ ഷഹീന് സമ്മാനിച്ചത്.
4/ 7
ജുഹൂവിൽ എബി നായർ റോഡിലാണ് ഈ അപാർട്മെന്റുകളുള്ളത്. ഇതിൽ ഒരു അപാർട്മെന്റ് 1,797 സ്ക്വയർഫീറ്റും രണ്ടാമത്തേത് 889.75 സ്ക്വയർഫീറ്റുമാണുള്ളത്. സ്റ്റാമ്പ് ഡ്യൂട്ടിയായി 30.75 ലക്ഷം രൂപയാണ് നൽകിയത്.
5/ 7
ആലിയ വാങ്ങിയ പുതിയ വീടിന് 2.26 കോടി രൂപയാണ് സ്റ്റാമ്പ് ഡ്യൂട്ടി.
6/ 7
കുടുംബ ജീവിതത്തിനൊപ്പം തന്നെ സിനിമയിലും ഏറെ തിരക്കിലാണ് ആലിയ. ആലിയയുടെ ആദ്യ ഹോളിവുഡ് ചിത്രം ഹാർട്ട് ഓഫ് സ്റ്റോൺ ഈ വർഷം പുറത്തിറങ്ങാനിരിക്കുകയാണ്.
7/ 7
റൺവീർ കപൂറിനൊപ്പം റോക്കി ഔർ റാണി കീ പ്രേം കഹാനി, കത്രീന കൈഫ്, പ്രിയങ്ക ചോപ്ര എന്നിവർക്കൊപ്പം ജീ ലേ സരാ തുടങ്ങിയ ചിത്രങ്ങളും പുറത്തിറങ്ങാനുണ്ട്.