ആലിയ ഭട്ടിന് (Alia Bhatt) വയസ്സ് 30. ബോളിവുഡിൽ ഒരു പതിറ്റാണ്ടു പൂർത്തിയാക്കിയ നടി ഒട്ടേറെ മികച്ച കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച് കഴിഞ്ഞു. അന്ന് തൊട്ടിന്നുവരെ ആലിയയ്ക്കു തിരിഞ്ഞുനോക്കേണ്ടി വന്നില്ല എന്ന് പറയുന്നതിൽ തെറ്റില്ല. കരൺ ജോഹറിന്റെ സ്റ്റുഡന്റ് ഓഫ് ദി ഇയറിൽ തുടങ്ങി ഒരമ്മയുടെ ഉത്തരവാദിത്തങ്ങളിൽ വരെ എത്തിനിൽക്കുകയാണ് ആലിയ. സിനിമയ്ക്ക് പുറമേ സംരംഭക എന്ന നിലയിലും ആലിയ ശ്രദ്ധേയയായി