ആലിയ-റൺബീർ കപൂർ വിവാഹ ചിത്രങ്ങളാണ് (ranbir-Alia Wedding)സോഷ്യൽമീഡിയയിൽ നിറയെ. വിവാഹ ചിത്രങ്ങളും പാർട്ടി ചിത്രങ്ങളുമെല്ലാം സോഷ്യൽമീഡിയയിൽ വൈറലാണ്.
2/ 8
ഇതിനിടയിലാണ് രസകരമായ പോസ്റ്റും ചിത്രവും റൺബീർ കപൂറിന്റെ സഹോദരിയും നടിയുമായ കരിഷ്മ കപൂർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. പഞ്ചാബി ആചാര പ്രകാരമായിരുന്നു ആലിയയുടേയും റൺബീറിന്റേയും വിവാഹം നടന്നത്.
3/ 8
പഞ്ചാബി വിവാഹത്തിലെ പ്രധാന ചടങ്ങാണ് 'കലീര'. വധുവിന്റെ സഹോദരിമാരും സുഹൃത്തുക്കളും ചേർന്ന് വധുവിന്റെ കൈകളിൽ ആഭരണങ്ങൾ കൊരുത്തു വെക്കും. ഇതാണ് കലീര. വിവാഹ ചടങ്ങുകൾ കഴിഞ്ഞാൽ വധു തന്റെ കൈകളിലെ കരീല സുഹൃത്തുക്കളുടേയും സഹോദരിമാരുടേയും മുകളിൽ പൊട്ടിച്ച് വീഴ്ത്താൻ ശ്രമിക്കും.
4/ 8
കലീര പൊട്ടി വീഴുന്നതാരാണോ അവരാണ് അടുത്ത വധു എന്നാണ് സങ്കൽപ്പം. രസകരമായ ഈ ചടങ്ങ് പഞ്ചാബി വിവാഹങ്ങളുടെ മുഖ്യ ആകർഷണമാണ്. സാധാരണയായി വിവാഹപ്രായമെത്തിയ അവിവാഹിതരായ യുവതികളാണ് കലീരയ്ക്ക് പങ്കെടുക്കാറ്.
5/ 8
റൺബീർ-ആലിയ വിവാഹത്തിന് കലീര വന്നു വീണത് റൺബീറിന്റെ സഹോദരി കരിഷ്മയുടെ മുകളിലാണ്. അതായത്, സങ്കൽപ പ്രകാരം അടുത്ത വധു രണ്ട് കുട്ടികളുടെ അമ്മയായ കരിഷ്മ കപൂറാണ്.
6/ 8
കലീര തന്റെ മുകളിൽ വന്ന് വീണപ്പോഴുള്ള ഭാവപ്രകടനവും കരീലയും പിടിച്ചുള്ള ചിത്രങ്ങലാണ് കരിഷ്മ കപൂർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാം vs റിയാലിറ്റി എന്ന കുറിപ്പോടെയാണ് കരിഷ്മ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. കലീര തനിക്ക് മുകളിലാണ് വീണതെന്നും കരിഷ്മ വെളിപ്പെടുത്തി.
7/ 8
കരിഷ്മയുടെ പോസ്റ്റിന് താഴെ ഇനിയൊരു വിവാഹമുണ്ടാകുമോ എന്ന ചോദ്യമാണ് ആരാധകർ ഉന്നയിച്ചിരിക്കുന്നത്. ബിസിനസ്സുകാരനായ സഞ്ജയ് കപൂറിനെയാണ് കരിഷ്മ കപൂർ വിവാഹം ചെയ്തിരുന്നത്.
8/ 8
2016 ഇരുവരും വിവാഹമോചിതരായി. രണ്ട് കുട്ടികളാണ് ഇവർക്കുള്ളത്. വിവാഹ മോചനത്തിനു ശേഷം കരിഷ്മ മറ്റൊരു വിവാഹത്തെ കുറിച്ച് ചിന്തിച്ചിട്ടില്ല, മാത്രമല്ല, ബോളിവുഡിൽ പ്രണയ ബന്ധമില്ലാത്ത അപൂർവം സെലിബ്രിറ്റികളിൽ ഒരാളാണ് കരിഷ്മ.