നടി ആലിയ ഭട്ട് (Alia Bhatt) അടുത്തിടെ നടത്തിയ ഒരു അഭിമുഖത്തിലെ ശകലങ്ങൾ ചർച്ചയാകുന്നു. ഏഴ് മാരകമായ പാപങ്ങളെക്കുറിച്ചുള്ള (കാമം, അസൂയ, അഹങ്കാരം, ക്രോധം, അലസത, അത്യാഗ്രഹം, ആഹ്ലാദം) നിലപാടുകളെക്കുറിച്ചും ദുഷ്പ്രവണതകളെക്കുറിച്ചും സംസാരിച്ച ആലിയ ഭട്ട് തന്റെ വ്യക്തിത്വത്തെക്കുറിച്ച് ചില കാഴ്ചപ്പാടുകൾ നൽകുകയായിരുന്നു. ആഹ്ലാദത്തെക്കുറിച്ച് പറയുമ്പോൾ വീട്ടിലെ ഭക്ഷണത്തെക്കുറിച്ചാണ് ആലിയക്ക് പറയാനുള്ളത്
ദാൽ-ചാവൽ, ഭിണ്ടി കി സബ്സി, തഡ്ക ദഹി, അച്ചാർ എന്നിവയും മധുരപലഹാരമായി മിൽക്ക് കേക്കും ചേർന്ന് വീട്ടിൽ പാകം ചെയ്യുന്ന ഭക്ഷണം തനിക്ക് ഇഷ്ടമാണെന്ന് ആലിയ. പ്രശ്നങ്ങൾ നേരിടുമ്പോൾ ഉണ്ടാകുന്ന ദേഷ്യത്തെക്കുറിച്ചും അലോസരത്തെക്കുറിച്ചും ആലിയ പറഞ്ഞപ്പോൾ നടിയുടെ ഭർത്താവും നടനുമായ രൺബീർ കപൂർ ചർച്ചയായി (തുടർന്ന് വായിക്കുക)