തെന്നിന്ത്യ വിട്ടു കഴിഞ്ഞാൽ, സിനിമാ താരങ്ങൾക്കു പിന്നാലെ ഏതുനേരവും പാപ്പരാസി കണ്ണുകൾ പിന്നാലെകൂടും. ഇവർ പുറത്തിറങ്ങി എങ്ങോട്ടു പോകുന്നുവോ, അവിടെയെല്ലാം, അവരുടെ വിവിധ ഭാവങ്ങളും ചലനങ്ങളും ക്യാമറയിലാക്കി ഇവർ ഒപ്പമുണ്ടാകും. ചില നേരങ്ങളിൽ പരിധി ഭേദിക്കുമ്പോൾ അഭിനേതാക്കൾ രൂക്ഷമായി പ്രതികരിക്കാറുണ്ട്. ആലിയ ഭട്ട് (Alia Bhatt) ആണ് ഏറ്റവും പുതിയ ഇര
എന്നാൽ ഇക്കുറി പാപ്പരാസികളെ വെറുതേവിടണം. അവരല്ല. ഒരു ഉച്ചനേരം വീടിനുള്ളിൽ അലസമായി ഇരിക്കവെയാണ് ആലിയ ഭട്ടിന്റെ സ്വകാര്യ ദൃശ്യം ആരോ ഒളിഞ്ഞിരുന്ന് പകർത്തുന്നതായി താരത്തിന് മനസ്സിലായത്. ഒരു പ്രശസ്ത ദേശീയ എന്റർടൈൻമെന്റ് മാധ്യമത്തിന്റെ ഫോട്ടോഗ്രാഫറാണ് ഇത് ചെയ്തത്. ചിത്രം പോസ്റ്റ് ചെയ്തായിരുന്നു ആലിയ ഭട്ടിന്റെ പ്രതികരണം (തുടർന്ന് വായിക്കുക)
വീടിന്റെ ലിവിങ് റൂമിലെ ആലിയ ആണ് ചിത്രത്തിൽ. 'നിങ്ങൾ എന്നെ കളിയാക്കുകയാണോ? എന്റെ വീട്ടിൽ തീർത്തും സാധാരണമായ ഒരു ദിവസം ചിലവിടുമ്പോഴാണ് ആരോ ഒളിഞ്ഞിരുന്ന് ഫോട്ടോ എടുക്കുന്ന കാര്യം മനസിലായത്. നോക്കിയപ്പോൾ, തൊട്ടടുത്ത കെട്ടിടത്തിന്റെ ടെറസിൽ നിന്നും രണ്ടു പുരുഷന്മാർ എനിക്ക് നേരെ തിരിച്ച ക്യാമറകൾ കാണാൻ സാധിച്ചു...