മെറ്റ് ഗാലയിൽ തിളങ്ങുന്ന ബോളിവുഡ് താരങ്ങളാണ് ഫാഷൻ ലോകത്തെ ഏറ്റവും പുതിയ കൗതുകം. ഭർത്താവ് നിക്ക് ജോനസിന്റെ കൈപിടിച്ച്, തൈ ഹൈ സ്ലിറ്റുള്ള ബ്ലാക്ക് ഗൗണിൽ പ്രിയങ്ക ചോപ്ര ഏവരുടെയും ശ്രദ്ധയാകർഷിച്ചെങ്കിൽ, റെഡ് കാർപെറ്റിൽ വഴിഞ്ഞൊഴുകുന്ന തൂവെള്ള ഗൗൺ ആണ് ആലിയ ഭട്ടിന്റെ (Alia Bhatt) തുറുപ്പു ചീട്ട്. ഇതത്ര ആർഭാടമായി തുണികൊണ്ടു തയ്ച്ചെടുത്തു എന്ന് കരുതേണ്ടതില്ല
പ്രബൽ ഗുരുംഗിന്റെ വെളുത്ത മുത്ത് കൊണ്ട് അലങ്കരിച്ച ഗൗണിൽ മെറ്റ് ഗാലയിൽ തിളങ്ങിയ ശേഷം, ആലിയ ഭട്ട് തന്റെ വിശിഷ്ടമായ വസ്ത്രത്തിന് പിന്നിലെ പ്രചോദനം എന്തെന്ന് പറയാൻ ഇൻസ്റ്റഗ്രാമിലേക്ക് എത്തി. മെറ്റ് ഗാല 2023 പ്രമേയമാക്കിയ ഫാഷൻ ഇതിഹാസമായ കാൾ ലാഗർഫെൽഡിന്റെ ബഹുമാനാർത്ഥമായിരുന്നു ഈ ഗൗൺ. പക്ഷെ അവിടം കൊണ്ട് തീർന്നില്ല (തുടർന്ന് വായിക്കുക)
ഒരു ലക്ഷം മുത്തുകൾ ഉപയോഗിച്ച് നിർമ്മിച്ച തന്റെ ബില്ലിംഗ് ബ്രൈഡൽ ഗൗൺ ആലിയ ഇവിടെ പരിചയപ്പെടുത്തി. 'ഐതിഹാസിക ബ്രാൻഡായ ഷാനൽ വധുക്കളെ കണ്ട് എപ്പോഴും ആകൃഷ്ടയായിരുന്നു. ഈ രാത്രിയിലെ എന്റെ ലുക്ക് ഇതിൽ നിന്നും, പ്രത്യേകിച്ച് സൂപ്പർ മോഡൽ ക്ലോഡിയ ഷിഫറിന്റെ 1992 ഷാനൽ ബ്രൈഡൽ ലുക്കിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടതാണ്' എന്ന് ആലിയ