ബോളിവുഡിൽ ഏറെ കാത്തിരുന്ന താരവിവാഹത്തിന് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. ആലിയ ഭട്ട് (Alia Bhatt)റൺബീർ കപൂറിന്റെ (Ranbir Kapoor)കൈപിടിക്കുന്ന (Alia Bhatt-Ranbir Kapoor wedding) ദിവസം ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകർ. ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ഏപ്രിൽ 13 നും 18 നും ഇടയ്ക്ക് താരവിവാഹമുണ്ടാകും. (Image: Instagram)
ബോളിവുഡിലെ മോസ്റ്റ് സെലിബ്രിറ്റി ഡിസൈനറായ സഭ്യ സാച്ചി തന്നെയാണ് ആലിയയ്ക്കും വിവാഹ വസ്ത്രങ്ങൾ ഒരുക്കുന്നത്. നേരത്തേ, അനുഷ്ക ശർമ, ദീപിക പദുകോൺ, പ്രിയങ്ക ചോപ്ര, കത്രീന കൈഫ് എന്നീ താരങ്ങളെല്ലാം വിവാഹ ദിനത്തിൽ കൂടുതൽ സുന്ദരികളായത് സഭ്യ സാച്ചിയുടെ വസ്ത്രമണിഞ്ഞായിരുന്നു. ഈ പതിവ് ആലിയയും തെറ്റിക്കുന്നില്ല. (Image: Instagram)