ഇൻസ്റ്റഗ്രാമിൽ സജീവമാണ് തെന്നിന്ത്യൻ താരം അല്ലു അർജുൻ. വ്യക്തി ജീവിതത്തിലേയും സിനിമാ ജീവിതത്തിലേയും പ്രധാന കാര്യങ്ങളെല്ലാം തന്റെ സോഷ്യൽമീഡിയ അക്കൗണ്ടിലൂടെ താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്.
2/ 7
അല്ലു അർജുന്റെ വെരിഫൈഡ് ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഇരുപത് മില്യണിലധികമാണ് ഫോളോവേഴ്സ്. എന്നാൽ അധികം ആർക്കും അറിയാത്ത മറ്റൊരു കാര്യമുണ്ട്.
3/ 7
ഇൻസ്റ്റഗ്രാമിൽ വെരിഫൈഡ് അല്ലാത്ത ഒരു സ്വകാര്യ അക്കൗണ്ട് കൂടി താരത്തിനുണ്ട്. ഒഫീഷ്യൽ അക്കൗണ്ടിൽ വെറും അഞ്ഞൂറിന് മുകളിൽ പോസ്റ്റുകൾ മാത്രമാണ് അല്ലു അർജുൻ ഇതുവരെ പോസ്റ്റ് ചെയ്തത്.
4/ 7
എന്നാൽ പ്രൈവറ്റ് അക്കൗണ്ടിലെ പോസ്റ്റുകളുടെ എണ്ണം ആയിരത്തിൽ കൂടുതലാണ്. അടുത്ത സുഹൃത്തുക്കൾക്ക് മാത്രമാണ് അല്ലു അർജുന്റെ സ്വകാര്യ അക്കൗണ്ട് തന്നെയാണ് ഇതെന്ന് ആരാധകരിൽ പലരും ഉറച്ച് വിശ്വസിക്കാൻ പല കാരണങ്ങളുണ്ട്.
5/ 7
തെന്നിന്ത്യൻ താരം സാമന്ത, ലക്ഷ്മി മഞ്ജു, ഹൻസിക മോട് വാനി, അല്ലു അർജുന്റെ ഭാര്യ സ്നേഹ റെഡ്ഡി തുടങ്ങിയവരെല്ലാം ഈ അക്കൗണ്ട് ഫോളോ ചെയ്യുന്നുണ്ട് എന്നതു തന്നെയാണ് പ്രധാന കാരണങ്ങളിലൊന്ന്.
6/ 7
സെലിബ്രിറ്റ് സ്റ്റാറ്റസിന്റെ ബാധ്യതകളില്ലാതെ തനിക്ക് ഇഷ്ടപ്പെട്ട പോസ്റ്റുകളാണ് ഈ അക്കൗണ്ടിൽ അല്ലു അർജുൻ പോസ്റ്റ് ചെയ്യുന്നതെന്നാണ് സൂചന. വെറും 303 പേർക്ക് മാത്രമാണ് ഈ അക്കൗണ്ടിൽ താരം ഫോളോ ചെയ്യാൻ അനുവാദം നൽകിയിരിക്കുന്നത്. അക്കൗണ്ട് ഫോളോ ചെയ്യുന്നതാകട്ടെ 448 പേരേയും.
7/ 7
പബ്ലിക് അക്കൗണ്ടിന് പുറമേ സ്വകാര്യ അക്കൗണ്ടുകളുള്ള ഒരേയൊരു താരം അല്ലു അർജുൻ അല്ലെന്നതാണ് വാസ്തവം. നിരവധി ബോളിവുഡ് താരങ്ങളും ഉറ്റവരുമായി സംവദിക്കാൻ സ്വകാര്യ അക്കൗണ്ടുകൾ സൂക്ഷിക്കുന്നുണ്ട്.