നടൻ അല്ലു അർജുൻ (Allu Arjun) തന്റെ ചിത്രമായ 'പുഷ്പ: ദി റൈസ്' (Pushpa: The Rise) റിലീസ് ചെയ്തതു മുതൽ ജനപ്രീതിയിൽ വലിയ ഉയർച്ചയ്ക്ക് സാക്ഷ്യം വഹിച്ചു. ചിത്രം ദക്ഷിണേന്ത്യയിൽ മാത്രമല്ല, രാജ്യത്തുടനീളവും ലോകമെമ്പാടും ഒരു ബ്ലോക്ക്ബസ്റ്റർ ആയിരുന്നു. വലിയൊരു വിഭാഗം വനിതാ ആരാധകരുള്ള അല്ലു ഒരിക്കൽ സാമന്ത റൂത്ത് പ്രഭുവിനെ തന്റെ കാമുകിയും ശേഷം ഭാര്യയുമായ സ്നേഹ റെഡ്ഡിക്ക് (Sneha Reddy) പരിചയപ്പെടുത്തിയിരുന്നു
“എന്റെ ഭാര്യ വളരെ കർക്കശക്കാരിയാണ്. കൂടാതെ, എന്റെ വൈവാഹിക ജീവിതത്തെ തടസ്സപ്പെടുത്താൻ എന്റെ വനിതാ ആരാധകർ ആഗ്രഹിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഞാൻ വിവാഹിതനാണെന്നും എനിക്ക് കുട്ടികളുണ്ടെന്നും അവർക്കറിയാം. ഞാൻ എങ്ങനെയാണെന്ന് അറിയാൻ അവർ എന്നോടൊപ്പം ജീവിക്കണമെന്ന് എന്റെ ഭാര്യ പറയുന്നു. എങ്കിൽ അവർ ഇനി എന്റെ ആരാധകരായി തുടരില്ലെന്ന് അവൾക്ക് ഉറപ്പുണ്ട്," അല്ലു പറഞ്ഞു
സാമന്തയുടെ സാം ജാം ടോക്ക് ഷോയിൽ പ്രത്യക്ഷപ്പെട്ടപ്പോൾ, സ്നേഹയുടെ പ്രത്യേകത എന്താണെന്ന് അല്ലു സംസാരിച്ചിരുന്നു. "എനിക്ക് അവളിൽ രണ്ട് ഗുണങ്ങൾ ഇഷ്ടപ്പെട്ടു, അവൾ വളരെ മാന്യയാണ്, രാത്രി 2 മണിക്ക് നിശാക്ലബിൽ ചിലവിട്ടാൽ പോലും, അവളെക്കുറിച്ച് അശ്ലീലമൊന്നും ഉണ്ടാവില്ല, അവൾക്ക് അത്രയും മാന്യതയുണ്ട്, അവൾ വളരെ സമതുലിതയാണ്."